Cricket Matches | ഏഷ്യാ കപിലെ ഇന്‍ഡ്യ - പാകിസ്താന്‍ പോരാട്ടം; അവസാന 5 മത്സരങ്ങളിലെ ഫലം ഇങ്ങനെ
Aug 23, 2022, 21:08 IST
ദുബൈ: (www.kasargodvartha.com) ഏഷ്യന്‍ രാജ്യങ്ങളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ടൂര്‍ണമെന്റാണ് ഏഷ്യാ കപ്. ഏഷ്യയിലെ മുന്‍നിര ടീമുകള്‍ തമ്മിലാണ് മത്സരം. പാകിസ്താനുമായി മെഗാ പോരാട്ടത്തിനൊരുങ്ങുകയാണ് ഇന്‍ഡ്യ. ഓഗസ്റ്റ് 28ന് ഇന്‍ഡ്യന്‍ ടീം പാകിസ്താനെ നേരിടും. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം മത്സരം സെപ്റ്റംബര്‍ നാലിന് സൂപര്‍ ഫോര്‍ സ്റ്റേജില്‍ നടക്കാനാണ് സാധ്യത. 2021ലെ ടി20 ലോകകപ് മത്സരത്തിന് ശേഷം ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. 2018ലാണ് ഇരു ടീമുകളും അവസാനമായി ഒരു ഏകദിന മത്സരത്തില്‍ ഏറ്റുമുട്ടിയത്. ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ അഞ്ച് ഏഷ്യാ കപ് മത്സരങ്ങളില്‍ എന്താണ് സംഭവിച്ചത്?
1. 2010: ഇന്‍ഡ്യ മൂന്ന് വികറ്റിന് ജയിച്ചു. ഗൗതം ഗംഭീറും കമ്രാന്‍ അക്മലും തമ്മില്‍ തര്‍ക്കമുണ്ടായി. അംപയര്‍ ബില്ലി ബൗഡന് ഇടപെടേണ്ടി വന്നു. മത്സരത്തിന്റെ അവസാന പന്തില്‍ ഹര്‍ഭജന്‍ സിംഗ് മിന്നുന്ന സിക്സ് പറത്തി.
2. 2012: ഏഷ്യാ കപില്‍ സച്ചിന്‍ ടെന്‍ഡുല്‍കറുടെ അവസാന മത്സരം. ലിറ്റില്‍ മാസ്റ്റര്‍ 48 പന്തില്‍ 52 റണ്‍സ് അടിച്ചുകൂട്ടി. 331 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്‍ഡ്യ ഇന്‍ഡ്യ ആറ് വികറ്റിന് ജയിച്ചു. വിരാട് കോഹ്ലി മിന്നുന്ന ഇനിംഗ്സാണ് കളിച്ചത്, 142 പന്തില്‍ 183 റണ്‍സെടുത്തു.
3. 2014: മിര്‍പൂരില്‍ ബൂം ബൂം അഫ്രീദി ഇന്‍ഡ്യന്‍ ബൗളര്‍മാരെ അടിച്ചുപറത്തി. അഫ്രീദി രവീന്ദ്ര ജഡേജയ്ക്കും അശ്വിനും നിരവധി പ്രഹരങ്ങള്‍ നല്‍കി 18 ബോളില്‍ 34 റണ്‍സെടുത്തു. പാകിസ്താന്‍ ഒരു വികറ്റിന് ജയിച്ചു.
4. 2016: വിലക്കിന് ശേഷം ഇടംകൈയ്യന്‍ പേസര്‍ മുഹമ്മദ് ആമിറിന്റെ തിരിച്ചുവരവിലൂടെ ഓര്‍മിക്കപ്പെടുന്നതാണ് ഈ മത്സരം. ഇന്‍ഡ്യ അഞ്ച് വികറ്റിന് ജയിച്ചു. ടി20 മത്സരത്തില്‍ 51 പന്തില്‍ 49 റണ്‍സ് നേടി കോഹ്ലി വിജയം സമ്മാനിച്ചു.
5. 2018: അവസാന മത്സരം ഏകപക്ഷീയമായിരുന്നു. ഗ്രൂപ് ഘട്ടത്തില്‍ ഇന്‍ഡ്യ എട്ട് വികറ്റിന് ജയിച്ചു. സൂപര്‍ ഫോറില്‍ ഒമ്പത് വികറ്റിനായിരുന്നു ഇന്‍ഡ്യയുടെ വിജയം.

Keywords: Latest-News, World, Top-Headlines, India-Vs-Pakistan, Sports, Cricket, Cricket Tournament, Asia-Cup, ASIA CUP: Check what happened LAST 5 India vs Pakistan clashes.
< !- START disable copy paste -->