city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Attack | ജോ ബൈഡൻ ഇസ്രാഈൽ വിട്ടയുടൻ ശക്തമായ അക്രമണങ്ങളുമായി ഹിസ്ബുല്ല; സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം; ഇറാഖിലും ഡ്രോൺ ആക്രമണങ്ങൾ

ടെൽ അവീവ്: (KasargodVartha) ഇസ്രാഈൽ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മടങ്ങിയ ഉടൻ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ ആക്രമണവുമായി ലെബനനിലെ ഹിസ്ബുല്ല സംഘം. സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം നടത്തി. ഇറാഖിലെ യുഎസ് സൈനിക താവളങ്ങളും ലക്ഷ്യമിട്ടതായാണ് റിപ്പോർട്ട്.

Attack | ജോ ബൈഡൻ ഇസ്രാഈൽ വിട്ടയുടൻ ശക്തമായ അക്രമണങ്ങളുമായി ഹിസ്ബുല്ല; സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം; ഇറാഖിലും ഡ്രോൺ ആക്രമണങ്ങൾ

24 മണിക്കൂറിനുള്ളിൽ ഇറാഖിലെ സൈനിക ക്യാമ്പുകൾക്ക് നേരെ രണ്ട് ഡ്രോൺ ആക്രമണമാണ് നടന്നത്. പടിഞ്ഞാറൻ, വടക്കൻ ഇറാഖിലെ സൈനിക ക്യാമ്പുകൾക്ക് നേരെയുണ്ടായ ഈ ആക്രമണത്തിൽ സഖ്യസേനയിലെ ചില സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ആളപായത്തെക്കുറിച്ച് നിലവിൽ വിവരമില്ല. ഒരു വർഷത്തിനിടെ ഇതാദ്യമായാണ് സായുധ സംഘങ്ങൾ ഇറാഖിലെ യുഎസ് സൈനിക താവളം ലക്ഷ്യമിടുന്നത്.

അതേസമയം, മൂന്ന് ഡ്രോൺ ആക്രമണങ്ങൾ നടന്നതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഇറാഖിലെയും കുർദിസ്ഥാൻ മേഖലയിലെയും അൽ ഹാരിർ വ്യോമതാവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഹിസ്ബുല്ല അടക്കമുള്ള സായുധ സംഘങ്ങൾക്ക് ഇറാന്റെ പിന്തുണയുണ്ടെന്ന് ആരോപണമുണ്ട്. ഇസ്രാഈലിനുള്ള അമേരിക്കൻ പിന്തുണയുടെ പേരിൽ ഇറാഖിലെ അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ചില സംഘടനകൾ ഭീഷണിപ്പെടുത്തിയിരുന്നു.

അമേരിക്കൻ അധിനിവേശത്തിനെതിരായ കൂടുതൽ പ്രവർത്തനങ്ങളുടെ തുടക്കമാണിതെന്ന് പറഞ്ഞ് രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് പിന്നീട് പ്രസ്താവന പുറപ്പെടുവിച്ചു. ഈ ആക്രമണം ഇസ്രാഈൽ-ഫലസ്തീൻ യുദ്ധത്തിന്റെ ഫലമാണെന്നും അമേരിക്ക ആയുധങ്ങൾ ഉപയോഗിച്ചും എല്ലാവിധത്തിലും ഇസ്രാഈലിനെ സഹായിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.

ഒക്‌ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതുമുതൽ, ഇസ്രാഈൽ സേനയ്‌ക്കെതിരെ ഇസ്രാഈലിന്റെ വടക്കൻ അതിർത്തിയായ ലെബനനിലുടനീളം ശക്തമായ അക്രമണങ്ങളിലൂടെ ഹിസ്ബുല്ല ആഗോള ശ്രദ്ധ ആകർഷിച്ചു. നേരത്തെയും ഇസ്രാഈൽ സൈന്യവും ഹിസ്ബുല്ല പോരാളികളും തമ്മിൽ വ്യോമാക്രമണങ്ങൾ നടന്നിട്ടുണ്ട്.

ഗസ്സയിലെ ആശുപത്രിക്ക് നേരെ ആക്രമണം, ഇസ്രാഈലിന് അമേരിക്കയുടെ ക്ലീൻ ചിറ്റ്

ചൊവ്വാഴ്ച രാത്രി ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടിരുന്നു. ദുരന്തത്തിന് അമേരിക്കയെയും ഇസ്രാഈലിനെയും കുറ്റപ്പെടുത്തുകയും ഇറാഖിൽ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കാനും ചെയ്യുന്ന മറ്റൊരു പ്രസ്താവന സംഘം പുറത്തിറക്കി. ഗസ്സയിലെ സ്ഫോടനം ഇസ്രാഈൽ വ്യോമാക്രമണം മൂലമാണെന്ന് ഹമാസ് പറഞ്ഞു. അതേസമയം, ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് (PIJ) സായുധ സംഘം വിക്ഷേപിച്ച റോക്കറ്റാണ് ആശുപത്രിയിലെ സ്‌ഫോടനത്തിന് കാരണമെന്ന് ഇസ്രാഈൽ ആരോപിച്ചു. എന്നാൽ ആരോപണം പിഐജെ നിഷേധിച്ചു. എന്നിരുന്നാലും ഇസ്രാഈലിന്റെ വാദത്തിനൊപ്പമാണ് അമേരിക്ക നിലകൊണ്ടത്.

Keywords: News, World, War, Attack, Ameraica, Hospital, Injured, Israel, Hamas, Palestine, Gaza, As soon as Joe Biden left Israel, Hizbollah launched powerful attack.
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia