Titan | ടൈറ്റൻ അന്തർവാഹിനിയിൽ ഉണ്ടായിരുന്നവർ ചില്ലറക്കാരല്ല! സമുദ്രത്തിന്റെ ആഴങ്ങളിലേക്കാണ്ടുപോയ ഒരു ദുരന്തയാത്ര
Jun 23, 2023, 11:51 IST
ന്യൂയോർക്: (www.kasargodvartha.com) വർഷങ്ങൾക്ക് മുമ്പ് 2223 യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ആണ്ടുപോയ ആർഎംഎസ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയവർ സമാന ദുരന്തത്തിൽ കടലിന്റെ അഗാധതയിലേക്ക് എവിടേക്കോ മറഞ്ഞുപോയതിന്റെ ഞെട്ടലിലാണ് ലോകം മുഴുവൻ. ടൈറ്റന്‍ പേടകത്തിലെ അഞ്ചുപേരുടേയും മരണം സ്ഥിരീകരിച്ചതായി അമേരികന്‍ കോസ്റ്റ് ഗാര്‍ഡും ഓഷ്യന്‍ഗേറ്റ് കംപനിയും അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ വടക്കൻ അറ്റ്ലാന്റികിലെ ടൈറ്റാനികിന്റെ അവശിഷ്ടങ്ങളിലേക്ക് മുങ്ങുന്നതിനിടെ കിഴക്കൻ കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് തീരത്ത് നിന്ന് 600 കിലോമീറ്റർ അകലെയാണ്, യുഎസ് ആസ്ഥാനമായുള്ള ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സ് സമുദ്രപര്യവേക്ഷണത്തിനായി നിര്‍മിച്ച ടൈറ്റൻ അന്തർവാഹിനി കാണാതായത്. പിന്നീട് ലോകം മുഴുവൻ ദർശിച്ചത് സമാനതകളില്ലാത്ത നിരവധി രാജ്യങ്ങൾ ഒന്നിച്ചുചേർന്നുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള തിരച്ചിലിനാണ്. ഓക്സിജന്റെ അളവ് തീരുന്നു എന്ന ആശങ്കകൾക്കിടയിലും പ്രതീക്ഷയോടെയാണ് ലോകം കാത്തിരുന്നത്. എന്നാൽ, വ്യാഴാഴ്ച രാത്രിയോടെ അമേരികൻ തീര സംരക്ഷണ സേന ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും പിന്നീട് മരണം സ്ഥിരീകരിച്ചുള്ള പ്രസ്താവനയും പുറത്തുവന്നു.
ബ്രിടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ശഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാൻ എന്നിവരും ടൈറ്റന്‍ സിഇഒ സ്റ്റോക്ടന്‍ റഷ്, വിഖ്യാത ഫ്രഞ്ച് പര്യവേക്ഷകൻ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നത്. ശഹ്‌സാദ ദാവൂദ് പാകിസ്താനിലെ വലിയ ബിസിനസ് കുടുംബത്തിലെ അംഗമാണ്. യുകെയിലെ പ്രിൻസ് ട്രസ്റ്റ് ചാരിറ്റിയുടെ ബോർഡ് അംഗം കൂടിയായിരുന്നു അദ്ദേഹം. 77കാരനായ പോൾ ഹെൻറി 'മിസ്റ്റർ ടൈറ്റാനിക്' എന്നാണ് അറിയപ്പെട്ടിരുന്നത്. മുങ്ങിയ കപ്പലുകൾ കണ്ടെത്തുന്നതിലുള്ള വൈദഗ്ധ്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.
അന്തർവാഹിനിയുടെ പൈലറ്റ് സ്റ്റോക്ക്‌ടൺ റഷിന്റെ ഭാര്യ, ടൈറ്റാനിക് ദുരന്തത്തിൽ മുങ്ങി മരിച്ച ദമ്പതികളുടെ കൊച്ചുമകളാണ്. സ്റ്റോക്ക്‌ടൺ റഷിന്റെ ഭാര്യ വെൻഡി റഷിന്റെ മുതുമുത്തശ്ശനും മുതുമുത്തശ്ശിയുമാണ് ടൈറ്റാനികിൽ ഫസ്റ്റ് ക്ലാസ് യാത്രക്കാരായിരുന്ന ഇസിഡോറും ഭാര്യ ഐഡ സ്ട്രോസും. കടലിന്റെ സമ്മർദത്തിൽ ടൈറ്റൻ പൊട്ടിത്തെറിച്ചതാകാം ദുരന്ത കാരണമെന്നാണ് കരുതുന്നത്. ടൈറ്റന്‍ കാണാതായി മണിക്കൂറുകള്‍ക്കകം പേടകത്തിന്റെതെന്ന് കരുതുന്ന സ്‌ഫോടനത്തിന്റെ ശബ്ദം യുഎസ് നാവികസേനയക്ക് ലഭിച്ചിരുന്നതായി ഇപ്പോൾ റിപോർടുകൾ പുറത്തുവരുന്നുണ്ട്. ടൈറ്റൻ രണ്ട് ഭാഗങ്ങളായി തകർന്നുവെന്നും പറയുന്നുണ്ട്.
അന്തർവാഹിനിയുടെ ഉള്ളിൽ നിന്ന് ഇടിക്കുന്ന ശബ്ദം കേട്ടതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ ശബ്ദം അവിടെയുണ്ടായിരുന്ന മറ്റ് കപ്പലുകളിൽ നിന്നാണെന്ന് പിന്നീട് കണ്ടെത്തി. ടൈറ്റന്റെ അവശിഷ്ടങ്ങൾ രണ്ട് ഭാഗങ്ങളായാണ് കണ്ടെത്തിയതെന്നാണ് റിപോർട്. ഒന്ന് അതിന്റെ പിൻഭാഗത്തെ അവശിഷ്ടങ്ങളും മറ്റൊന്ന് ലാൻഡിംഗ് ഫ്രെയിമും ആയിരുന്നു. ഇക്കാരണത്താൽ ടൈറ്റൻ രണ്ട് ഭാഗങ്ങളായി തകർന്നുവെന്ന് കരുതുന്നു. യഥാർഥ കാരണങ്ങൾ അറിയാൻ ഇനിയും വർഷങ്ങൾ എടുത്തേക്കാം.
Keywords: News, World, Newyork, Titanic, Titan Search, Atlantic Ocean, All 5 on board missing Titan submersible are dead, confirms US Coast Guard.
< !- START disable copy paste -->