city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹാഷിഷ് ഓയില്‍ കടത്തുകയായിരുന്ന കാര്‍ സ്‌കൂട്ടറിലിടിച്ചു; 2 പേര്‍ക്ക് പരിക്ക്, പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍, കൂട്ടാളികള്‍ തങ്ങിയ ലോഡ്ജില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ചരസുമായി 2 യുവാക്കള്‍ പിടിയില്‍

ബേക്കല്‍: (www.kasargodvartha.com 27.03.2019) ഹാഷിഷ് ഓയില്‍ കടത്തുകയായിരുന്ന കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ഇടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് പോലീസ് അപകടം വരുത്തിയ കാര്‍ പിടികൂടി പരിശോധിച്ചപ്പോള്‍ ഹാഷിഷ് ഓയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്തു. കണ്ണൂര്‍ അഴീക്കോട് അലവില്‍ സ്വദേശി വി എന്‍ സഫ് വാനെ (25)യാണ് മേല്‍പറമ്പ് പോലീസ് പിടികൂടിയത്.

ബുധനാഴ്ച പുലര്‍ച്ചെ ആറു മണിക്ക് മേല്‍പറമ്പ് കട്ടക്കാലില്‍ സഫ് വാന്‍ സഞ്ചരിച്ച കെ എല്‍ 14 കെ 907 നമ്പര്‍ റിറ്റ്‌സ് കാറാണ് പെരിയ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളായ മേല്‍പറമ്പിലെ ശശിധരന്റെ മകന്‍ എസ് ശ്രീജന്‍ (19), സുഹൃത്തും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഉദുമ മണ്ഡലം കണ്‍വീനറുമായ ഷഹബാസ് കോളിയാട് (19) എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടറിലിടിച്ചത്. പരിക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹാഷിഷ് ഓയില്‍ കടത്തുകയായിരുന്ന കാര്‍ സ്‌കൂട്ടറിലിടിച്ചു; 2 പേര്‍ക്ക് പരിക്ക്, പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍, കൂട്ടാളികള്‍ തങ്ങിയ ലോഡ്ജില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ചരസുമായി 2 യുവാക്കള്‍ പിടിയില്‍

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേല്‍പറമ്പ് എസ് ഐ പി സി സഞ്ജയകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജി, രാജേഷ്, ഷിബു, മഹേഷ്, എന്നിവര്‍ ചേര്‍ന്ന് കാര്‍ കസ്റ്റഡിയിലെടുക്കുകയും കാറോടിച്ച സഫ് വാനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്നും 5.8 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടിയത്. യുവാവില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് ബേക്കല്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപത്തെ ഒമേഗ ഹോട്ടല്‍ റെയ്ഡ് ചെയ്ത് ചരസുമായി രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു. ഹോട്ടലിലെ 107-ാം നമ്പര്‍ മുറിയിലാണ് മൂവരും ചേര്‍ന്ന് തങ്ങി ലഹരി ഉപയോഗിച്ചിരുന്നത്.

ബേക്കല്‍ എസ് ഐമാരായ ശ്രീരവി, എം സി രാഘവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ഗിരീഷ്, രതീഷ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. 10 ഗ്രാം ചരസാണ് ഇവിടെ നിന്നും ലഭിച്ചത്. പള്ളിക്കരയിലെ ടി എ അഷ്‌റഫ് (36), പൂച്ചക്കാട്ടെ ഇല്യാസ് (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവിടെ നിന്നും സിറിഞ്ചും അലുമിനിയും ഫോയില്‍ പേപ്പറും ചെറുനാരങ്ങയും സിഗരറ്റും അടക്കമുള്ള വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഗോവയില്‍ നിന്നും ഉപയോഗിക്കാന്‍ കൊണ്ടുവന്നതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയതെന്ന് ബേക്കല്‍ പോലീസ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Bekal, Kasaragod, News, Accident, Injured, Arrest, Kerala, Car-Accident, Bike-Accident.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia