city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് കര്‍ണാടകയില്‍ നിന്നുള്ള 10,000 ത്തോളം ബിജെപി വോട്ടുകള്‍ വിവിധ ബൂത്തുകളില്‍ പുതുതായി ചേര്‍ത്തുവെന്ന്; അനൈക്യവുമായി മുന്നോട്ടുപോയാല്‍ മണ്ഡലം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എല്‍ഡിഎഫ് പ്രാദേശികനേതാവിനെ കൂടി ഇറക്കിയതോടെ തുളുനാട്ടില്‍ പൊടിപാറും

ഉപ്പള: (www.kasargodvartha.com 06.10.2019) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് കര്‍ണാടകയില്‍ നിന്നുള്ള 10,000 ത്തോളം ബിജെപി വോട്ടുകള്‍ വിവിധ ബൂത്തുകളിലായി പുതുതായി ചേര്‍ത്തിട്ടുണ്ടെന്നും കരുതിയിരിക്കണവുമെന്ന മുന്നറിയിപ്പുമായി എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അനൈക്യവുമായി മുന്നോട്ട് പോയാല്‍ ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ ലഭിച്ച മുന്‍കൈ നഷ്ടപ്പെടുമെന്ന് ഉണ്ണിത്താന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്തുന്നു.

മഞ്ചേശ്വരത്ത് കര്‍ണാടകയില്‍ നിന്നുള്ള 10,000 ത്തോളം ബിജെപി വോട്ടുകള്‍ വിവിധ ബൂത്തുകളില്‍ പുതുതായി ചേര്‍ത്തുവെന്ന്; അനൈക്യവുമായി മുന്നോട്ടുപോയാല്‍ മണ്ഡലം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എല്‍ഡിഎഫ് പ്രാദേശികനേതാവിനെ കൂടി ഇറക്കിയതോടെ തുളുനാട്ടില്‍ പൊടിപാറും


കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ട്ടപ്പെട്ട എംഎല്‍എ സ്ഥാനം ഏത് വിധേനയും ഇക്കുറി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. കേന്ദ്രഭരണ സ്വാധീനമുപയോഗിച്ച് ചെയ്യാന്‍ പറ്റുന്ന എല്ലാ സാധ്യതകളും അവര്‍ പ്രയോഗിക്കുന്നുണ്ട്. ഈ അപകടങ്ങളൊക്കെ മുന്നില്‍ക്കണ്ട് പ്രവര്‍ത്തകരെ അപകടം നേരത്തേ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഉണ്ണിത്താന്റെ മുന്നറിയിപ്പ്.

എല്‍ഡിഎഫ് പ്രാദേശിക നേതാവിനെ രംഗത്തിറക്കി കളം പിടിച്ചതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് മഞ്ചേശ്വരം തയ്യാറെടുക്കുന്നത്. പ്രാദേശികവാദം ശക്തമായ തുളുനാട്ടില്‍ നന്നായി തുളു സംസാരിക്കുകയും ഒപ്പം മലയാളം, കന്നഡ തുടങ്ങി നിരവധി ഭാഷകളും കൈകാര്യം ചെയ്യുന്ന ബഹുഭാഷാ പണ്ഡിതന്‍ കൂടിയായ ശങ്കര്‍ റൈ മാസ്റ്ററെ കളത്തിലിറക്കിയത് യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയായിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി രവീശ തന്ത്രിയെത്തിയതില്‍ മണ്ഡലം ബിജെപിയിലെ ഒരു വിഭാഗത്തിന് അഭിപ്രായവ്യത്യാസമുണ്ടെന്നാണ് സൂചന. അത് കൊണ്ട് തന്നെ നല്ലൊരു ശതമാനം ബിജെപി വോട്ടുകളും ശങ്കര്‍ റൈക്ക് ലഭിക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നുണ്ട്.

സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ ആദ്യം അസ്വാരസ്യങ്ങളുണ്ടായെങ്കിലും ഇപ്പോള്‍ അതെല്ലാം മാറ്റിവെച്ച് എല്ലാവരും ഒറ്റക്കെട്ടായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിശ്വാസം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുണ്ട്. പ്രചരണപരിപാടികളില്‍ വന്‍ സ്വീകാര്യതയാണ് മുസ്ലിം ലീഗിനും യുഡിഎഫിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്‌കൊണ്ട് തന്നെ നല്ല പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.

മുസ്ലിം ലീഗിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ അഭിപ്രായവ്യത്യാസവും ബിജെപിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിലുള്ള അനിശ്ചിതത്വവും മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലേ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ആദ്യം പരിഗണനയിലുണ്ടായിരുന്ന സി എച്ച് കുഞ്ഞമ്പുവിനെ മാറ്റി നാട്ടുകാരനും റിട്ട. ഹെഡ് മാസ്റ്ററുമായ ശങ്കര്‍ റൈയെ അവര്‍ കളത്തിലിറക്കിയത്. ഈ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന പ്രകടനമാണ് എല്‍ഡിഎഫ് പ്രചരണങ്ങളില്‍ വ്യക്തമാകുന്നത്.

രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കി വിശ്വാസികളുടെ വോട്ടുകള്‍ പരമാവധി പിടിക്കാമെന്നായിരുന്നു ബിജെപി ആദ്യം മുതലെ കണക്കുകൂട്ടിയത്. എന്നാല്‍ തികഞ്ഞ വിശ്വാസി കൂടിയായ ശങ്കര്‍ റൈയെ സിപിഎം കളത്തിലിറക്കിയതിനാല്‍ വിശ്വാസി വോട്ടുകള്‍ തങ്ങള്‍ക്കും ലഭിക്കുമെന്ന കണക്കൂകൂട്ടലിലാണ് എല്‍ഡിഎഫ്. ക്ഷേത്രകമ്മിറ്റികളിലും യക്ഷഗാന രംഗത്തും സജീവസാന്നിധ്യമാണ് ശങ്കര്‍ റൈ മാസ്റ്റര്‍.

കഴിഞ്ഞ തവണ 89 വോട്ട് അകലെയാണ് നഷ്ടപ്പെട്ടതെങ്കിലും ഇത്തവണ എല്‍ഡിഎഫ് മുന്നേറ്റം ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ പ്രചരണ പരിപാടികളാണ് അവര്‍ മണ്ഡലത്തില്‍ നടത്തുന്നത്. 26 ഓളം പ്രചരണ വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ ബിജെപി ഗോദയിലിറക്കിയിട്ടുണ്ടെന്നാണ് വിവരം. വീട് കയറിയുള്ള പ്രചാരണത്തിനാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ആര്‍എസ്എസ് പ്രചാരകരും വീടുകയറാനുണ്ട്. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ വേണ്ടി ആര്‍എസ്എസ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് സൂചന.


Keywords:  Kerala, kasaragod, Manjeshwaram, news, election, Rajmohan Unnithan, Karanatak, Bjp, Ldf, Muslim league, Manjeshwaram by poll

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia