കെ എസ് ഇ ബിയുടെ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുളക്കമ്പിന്റെ ബലം പോലുമില്ലേ; കാറ്റില്‍ മരം വീണ് അര കിലോ മീറ്ററിലധികം വരുന്ന സ്ഥലത്തെ വൈദ്യുതി തൂണുകള്‍ നിരനിരയായി തകര്‍ന്നുവീണു
Jun 14, 2019, 18:30 IST
നെല്ലിക്കുന്ന്: (www.kvartha.com 14.06.2019) വൈദ്യുതി കമ്പിയില്‍ മരം വീണതിനെ തുടര്‍ന്ന് 10 വൈദ്യുതി തൂണുകള്‍ പപ്പടം പോലെ തകര്‍ന്നുവീണു. നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന് കീഴില്‍ കസബ ഹാര്‍ബറിന് സമീപമാണ് കഴിഞ്ഞ ദിവസം വൈദ്യുതി തൂണുകള്‍ തകര്‍ന്നത്. കാറ്റില്‍ മരം കമ്പിയിലേക്ക് വീണതിനെ തുടര്‍ന്നാണ് അര കിലോ മീറ്ററിലധികം വരുന്ന സ്ഥലത്തെ വൈദ്യുത തൂണുകള്‍ നിരനിരയായി തകര്‍ന്നുവീണത്.
തൂണുകളുടെ ബലക്ഷയമാണ് പുത്തന്‍ തൂണുകള്‍ തകരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലൈനിന് മുകളില്‍ ശക്തിയായ ഭാരം വീഴുമ്പോള്‍ തൂണുകള്‍ തകരുമെന്നാണ് നെല്ലിക്കുന്ന് സെക്ഷന്‍ അധികൃതര്‍ പറയുന്നത്. വൈദ്യുതി തൂണ്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കമ്പിയും സിമെന്റും ശരിയായ അളവില്‍ ചേര്‍ക്കാത്തതാണ് പ്രശ്‌നമെന്നും ആരോപണമുണ്ട്. നേരത്തെ ജില്ലയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നപ്പോള്‍ വൈദ്യുതി തൂണുകള്‍ നിര്‍മിക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. വൈദ്യുതി തൂണുകള്‍ തകര്‍ന്നത് ആളുകള്‍ അധികം എത്താത്ത സ്ഥലാത്തായതിനാല്‍ വലിയ അപകടം ഒഴിവായി.
മത്സ്യത്തൊഴിലാളികള്‍ മത്സ്യം എടുക്കാന്‍ പോകുന്ന വഴിക്കാണ് തൂണുകള്‍ റോഡരികിലേക്ക് തകര്‍ന്നവീണത്.
Keywords: Kerala, kasaragod, news, Electric post, Nellikunnu, collapse, Electric posts collapsed