ഇന്ധനം തീർന്ന വാഹനം വലിച്ച് യുവാക്കൾ; 'ഹിറ്റായി' വേറിട്ട പ്രതിഷേധം
Jul 1, 2021, 21:53 IST
ബദിയടുക്ക: (www.kasargodvartha.com 01.07.2021) അനിയന്ത്രിതമായി ഇന്ധന വില നൂറും കടന്ന് കുതിക്കുമ്പോൾ വേറിട്ട പ്രതിഷേധം തീർത്ത് അൽ ഇസ്വാബ ഗ്രൂപ് ഓഫ് പുളിന്റടി. 'സെഞ്ച്വറി ചലെഞ്ച്' എന്ന മുദ്രാവാക്യം ഉയർത്തി പ്രതീകാത്മകമായി ഇന്ധനം തീർന്ന വാഹനം ബദിയഡുക്ക ടൗണിലൂടെ വലിച്ച് കൊണ്ടായിരുന്നു പ്രതിഷേധം.
മുദ്രാവാക്യം വിളികളോടെ പെട്രോൾ പമ്പിലെത്തിയ പ്രതിഷേധവണ്ടി ജനശ്രദ്ധ ആകർഷിച്ചു. വേറിട്ട പ്രതിഷേധം കാണാൻ ജനങ്ങളും ഒത്തുചേർന്നതോടെ സമരം ഹിറ്റായി. അമിത വില ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർകാരുകൾക്കെതിരെ ശക്തമായ രീതിയിൽ പ്രതിഷേധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
സാമൂഹിക, സാംസ്കാരിക, സാന്ത്വന രംഗങ്ങളിൽ സജീവമാണ് അൽ ഇസ്വാബ. സമരത്തിന് അശ്‌റഫ് പി എ, അൽത്വാഫ് ഏണിയാടി, ഹകീം മാലിക്, സഹദ് സലീം, മുഹമ്മദ് സിയാദ് നേതൃത്വം നൽകി.
Keywords: Kerala, News, Badiyadukka, Kasaragod, Vehicle, Petrol, Petrol-pump, Price, Protest, Video, Youths pull vehicle; Protest becomes ‘hit’.
< !- START disable copy paste -->