city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ ആശുപത്രിയില്‍ സംഭവിച്ചതെന്ത്? യുവതിക്ക് മരുന്നുമാറി നല്‍കിയെന്ന് പരാതി, ഇല്ലെന്ന് ഡോക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 10.06.2019) പല്ലിന്റെ റൂട്ട് കനാല്‍ ചെയ്യാനെത്തിയ യുവതിക്ക് മരുന്ന് മാറിനല്‍കിയതായി ആരോപണം. കാസര്‍കോട്ടെ അരമന ഫാത്വിമ ആശുപത്രിയിലെ ഡെന്റല്‍ വിഭാഗത്തിലെ ദന്തഡോക്ടര്‍ക്കെതിരെ നടപടി ആവവശ്യപ്പെട്ട് യുവതിയും ബന്ധുക്കളും സംസ്ഥാന മനുഷ്യവാകാശ കമ്മീഷന് പരാതി നല്‍കി. ഫോര്‍ട്ട് റോഡ് ഷൈമ ഹെരിറ്റേജില്‍ താമസിക്കുന്ന സി മുഹമ്മദ് ഷഫീഖ് ആണ് വാര്‍ത്ത സമ്മേളനത്തിലൂടെ ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്.


2019 ഏപ്രില്‍ 26നാണ് ചികിത്സയ്ക്കായി തന്റെ ഭാര്യ ഹാജറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഷഫീഖ് പറഞ്ഞു. പല്ലിന്റെ റൂട്ട് കനാല്‍ ചെയ്യാന്‍ അവിടുത്തെ ഡെന്റല്‍ സ്‌പെഷ്യലിസ്റ്റിനെ കാണിക്കുകയും അതിന്റെ മുന്നോടിയായി അനസ്‌തേഷ്യ നല്‍കുകയും ചെയ്തതോടെ ഹാജറ വേദന കൊണ്ട് പുളയുകയായിരുന്നു. തുടര്‍ന്ന് ഡെന്റല്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മുഅ്മിന, ആശുപത്രി എം ഡിയായ ഡോ. സക്കറിയ്യ എന്നിവര്‍ എത്തി പരിശോധിച്ചു. ഇതിനിടെയാണ് മരുന്ന് മാറിയതായി ബോധ്യപ്പെട്ടതെന്ന് ഷഫീഖ് പറഞ്ഞു.

ഉടന്‍ തന്നെ ഹാജറയെ ഡോക്ടര്‍മാര്‍ കാഷ്വാലിറ്റിയിലേക്ക് മാറ്റി. അവിടെ പരിശോധിച്ചത് ഫിസീഷ്യനായിരുന്നു. ഭാര്യയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കാര്യങ്ങള്‍ ഫിസീഷ്യനോട് അന്വേഷിക്കുന്നതിനിടയില്‍ മരുന്ന് മാറി നല്‍കിയ ഡെന്റല്‍ സ്‌പെഷ്യലിസ്റ്റ് തന്റെ സംസാരം തടസപ്പെടുത്തിയതായി ഷഫീഖ് ആരോപിച്ചു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ തെറ്റ് സമ്മതിക്കുകയും തുടര്‍ ചികിത്സ നടത്താമെന്ന് പറയുകയും ചെയ്ത് ശസ്ത്രക്രിയ തിയറ്ററിലേക്ക് മാറ്റി. അവിടെയുണ്ടായിരുന്ന മറ്റൊരു ഡെന്റല്‍ സര്‍ജനാണ് തുടര്‍ചികിത്സ നടത്തിയത്. ഇവര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ വീണ്ടും ഡെന്റല്‍ സ്‌പെഷ്യലിസ്റ്റും അവരുടെ ഭര്‍ത്താവായ ഡോ. പര്‍വേസും തടയാന്‍ ശ്രമിച്ചതായും ഷഫീഖ് പരാതിപ്പെട്ടു. കാര്യങ്ങള്‍ ശരിയാക്കാമെന്ന് വീണ്ടും ആശുപത്രി അധികൃതര്‍ സമ്മതിച്ചെങ്കിലും തുടര്‍ന്ന് പാലിച്ചില്ലെന്നും ഷഫീഖ് ആരോപിക്കുന്നു.

മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പഴയ സ്ഥിതിയിലേക്ക് ഭാര്യ എത്തിയിട്ടില്ല. ഇതിന്റെ പേരില്‍ ഭാര്യയ്ക്കും തനിക്കും കുടുംബത്തിനുമുണ്ടായ ശാരീരിക- സാമ്പത്തിക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഷഫീഖ് ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംബസിച്ച ഷഫീഖിന്റ സുഹൃത്തുക്കളും നാട്ടുകാരുമായ അഹ് മദ് ചെര്‍ക്കള, മുനീര്‍ ചേരങ്കൈ, ഹബീബ് ചെട്ടുംകുഴി, ഷാഫി ചെങ്കള, ഷരീഫ് മല്ലത്ത് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ചികിത്സാപിഴവൊന്നും ഉണ്ടായിട്ടില്ലെന്നും മരുന്ന് നല്‍കിയപ്പോഴുണ്ടായ റിയാക്ഷന് അപ്പോള്‍ തന്നെ ചികിത്സ നടത്തിയതായും സുഖം പ്രാപിച്ച ശേഷമാണ് ഇവര്‍ ആശുപത്രി വിട്ടതെന്നും അരമന ആശുപത്രി എം ഡി ഡോ. സക്കറിയ്യ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മംഗളൂരുവിലെ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ ചികിത്സാ ചിലവും ആശുപത്രി തന്നെയാണ് വഹിച്ചത്. എന്നിട്ടും 10 ലക്ഷം രൂപ ആവശ്യപ്പെട്ട് തങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഡോ. സക്കറിയ്യ അറിയിച്ചു. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മംഗളൂരുവിലെ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടുകാലമായി കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്ന ആശുപത്രിയെ തേജോവധം ചെയ്യാനാണ് വ്യാജപരാതിയുമായി യുവതിയുടെ ഭര്‍ത്താവും മറ്റു ചിലരും രംഗത്തു വന്നിട്ടുള്ളതെന്നും ഡോ. സക്കറിയ്യ കുറ്റപ്പെടുത്തി.
കാസര്‍കോട്ടെ ആശുപത്രിയില്‍ സംഭവിച്ചതെന്ത്? യുവതിക്ക് മരുന്നുമാറി നല്‍കിയെന്ന് പരാതി, ഇല്ലെന്ന് ഡോക്ടര്‍


Keywords:  Kasaragod, Kerala, news, Top-Headlines, hospital, health, Treatment, Youth's allegation against Private Hospital; complaint submitted to Human rights commission
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia