വിമാനക്കമ്പനികള്‍ ടിക്കറ്റ് എത്രയും പെട്ടെന്ന് റീഫണ്ട് ചെയ്യണം: യൂത്ത് ലീഗ്
Mar 30, 2020, 11:30 IST
മുള്ളേരിയ: (www.kasargodvartha.com 30.03.2020) യാത്രകള്‍ മുടങ്ങുകയും വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്ത പ്രത്യേക സാഹചര്യത്തില്‍ ടിക്കറ്റ് തുകകള്‍ റീഫണ്ട് ചെയ്യുമെന്ന് പറഞ്ഞ കമ്പനികള്‍ അത് നീട്ടിക്കൊണ്ട് പോവുകയാണെന്നും എത്രയും പെട്ടന്ന് നിയമ പ്രക്രിയകള്‍ പൂര്‍ത്തിയാക്കി യാത്ര മുടങ്ങിയവര്‍ക്കുള്ള പണം തിരിച്ചു നല്‍കാനുള്ള സംവിധാനം ഉണ്ടാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ജനങ്ങള്‍ കൂലിയും വേലയും ഇല്ലാതെ വൈറസ് ഭയത്തില്‍ കഴിഞ്ഞു കൂടുന്ന സമയത്ത് വിമാനക്കമ്പനികള്‍ ചെയ്യുന്നത് വന്‍ കാടത്തമാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. വിവിധ സ്ഥലങ്ങളില്‍ നിന്നായി വീഡിയോ കോണ്‍ഫറന്‍സില്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ മൊയ്തീന്‍ കുഞ്ഞി ആദൂര്‍, ഹമീദ് മഞ്ഞംപാറ, ലത്തീഫ് ആദൂര്‍, സിദ്ദീഖ് ബെള്ളിപ്പാടി, ഹസൈനാര്‍ നാട്ടക്കല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Mulleria, kasaragod, Kerala, News, Youth League, Air-ticket, Conference, Video,Youth league demands to get back Air Ticket rate