പിന്നോക്ക വിഭാഗക്കാരിയായ 14 വയസുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ദിവസങ്ങളോളം പീഡിപ്പിച്ച കേസ്; ഉന്നത ജാതിക്കാരനായ യുവാവിനെ പോക്സോ കേസില്‍ 10 വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു
Dec 13, 2019, 16:23 IST
കാസര്‍കോട്: (www.kasargodvartha.com 13.12.2019) പിന്നോക്ക വിഭാഗക്കാരിയായ 14 വയസുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ദിവസങ്ങളോളം പീഡിപ്പിച്ച കേസില്‍ ഉന്നത ജാതിക്കാരനായ യുവാവിനെ പോക്സോ കേസില്‍ 10 വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള കുബണ്ണൂരിലെ എ യശ്വന്ത് എന്ന അപ്പുവിനെ(35) ആണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശി കുമാര്‍ ശിക്ഷിച്ചത്.
2014 ഡിസംബറിലെ ആദ്യ ആഴ്ച മുതല്‍ 2015 ജനുവരി 19 വരെയുള്ള ദിവസങ്ങളിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. അടച്ചുറപ്പില്ലാത്ത വീട്ടില്‍ രാത്രിയെത്തുന്ന യുവാവ് കൂടെ വന്നാല്‍ പൊറോട്ടയും മീന്‍ ചാറും നല്‍കാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോയി സ്കൂളില്‍ വെച്ച് പീഡിപ്പിച്ചു വന്നത്. പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയ യുവാവ് പൊറോട്ടയും മീന്‍ ചാറും സര്‍ബത്തും നല്കി വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്.
പിന്നീട് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് വനിതാ സെല്ലില്‍ എത്തി പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയെ മംഗളൂരുവില്‍ കൊണ്ടുപോയി പല സ്ഥലങ്ങളില്‍ കറങ്ങുകയും ചെയ്തിരുന്നു. വനിത സെല്ലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസാണ് കേസെടുത്തത്. കാസര്‍കോട് സ്പെഷ്യല്‍ സ്ക്വാഡ് ഡിവൈഎസ്പി എല്‍ സുരേന്ദ്രന് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായയാണ് ഹാജരായത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവ് ശിക്ഷ അനുഭവിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: complaint, court, enquiry, Fine, Girl, Jail, kasaragod, Kerala, Molestation, news, Youth, ART disable copy paste -->