ബ്രുവറി-ഡിസ്റ്റലറി അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; മന്ത്രി രാജിവെക്കണമെന്ന് ആവശ്യം
Oct 5, 2018, 21:10 IST
കാസര്‍കോട്: (www.kasargodvartha.com 05.10.2018) അനധികൃതമായി ബ്രുവറി-ഡിസ്റ്റലറി അനുവദിച്ച എക്സൈസ് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ബ്രുവറി-ഡിസ്റ്റലറി അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം ഏപ്പെടുത്തുക, മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കാസര്‍കോട് എക്സൈസ് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
ഡി സി സി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് എക്സൈസ് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. ഇതോടെ മാര്‍ച്ചില്‍ പോലീസുമായി ഉന്തുംതള്ളുമുണ്ടായി. ഒരു വശത്ത് മദ്യ വര്‍ജ്ജനത്തിനു വേണ്ടി എന്ന് പറഞ്ഞ് പ്രചരണം നടത്തുകയും മറുവശത്തു മദ്യ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇരട്ട മുഖം ആണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആരോപിച്ചു.
മദ്യ മുതലാളിമാരില്‍ നിന്നും ആചാരം വാങ്ങി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ലോകസഭ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ബാലകൃഷ്ണന് പെരിയ, സി വി ജെയിംസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ ഖാലിദ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശ്രീജിത്ത് മാടക്കാല്‍, ഉണ്ണികൃഷ്ണന് പൊയിനാച്ചി, കെ എസ് യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോം ജോസ്, വിനോദ് ചീമേനി, സന്തു ടോം ജോസ്, ധനേഷ് ചീമേനി, രാജേഷ് പള്ളിക്കര, ബി പി പ്രദീപ് കുമാര്‍, കെ ടി സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. രാജേഷ് പുല്ലൂര്‍, ഉസ്മാന് അണങ്കൂര്‍, നാസര്‍ മൊഗ്രാല്‍, സുധീഷ് നമ്പ്യാര്‍, വസന്തന് പടുപ്പ്, അനൂപ് കല്ല്യോട്, ഫിറോസ് അണങ്കൂര്‍, മാര്ട്ടിന് ജോര്‍ജ്, ശിവപ്രസാദ്, സുരാഗ്, രാജേഷ് തമ്പാന്, ഗിരീശന് നമ്പ്യാര്‍, പ്രദീപ് പള്ളക്കാട്, അഹ് മദ് ചേരൂര്‍, ശ്രീകാന്ത് പനത്തടി, സഫാന്‍ കുന്നില്‍, ധര്മന് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth congress against Excise minister, Kasaragod, News, Youth Congress, Protest, March, Excise Office.