Youth arrested | കാസര്‍കോട്ട് വന്‍കുഴല്‍ പണ വേട്ട; മുംബൈയില്‍ നിന്ന് ബസില്‍ കൊണ്ടുവരികയായിരുന്ന 18 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍
Nov 22, 2022, 12:20 IST
മഞ്ചേശ്വരം: (www.kasargodvartha.com) കാസര്‍കോട്ട് വന്‍കുഴല്‍ പണ വേട്ട. മുംബൈയില്‍ നിന്ന് ബസില്‍ കൊണ്ടുവരികയായിരുന്ന 18 ലക്ഷം രൂപയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി നിതിന്‍ (25) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം എക്‌സൈസ് ചെക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ കെഎസ് സജിതിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടക ആര്‍ടിസിയില്‍ നിന്ന് പണം പിടികൂടിയത്.
കാസര്‍കോട് സ്വദേശിക്ക് കൈമാറാനാണ് പണമെന്നും ഇത് ആരാണന്ന് അറിയില്ലെന്നും ബസിറങ്ങുമ്പോള്‍ ഇയാള്‍ വിളിക്കുമെന്നും ബോസ് പറഞ്ഞെന്ന് യുവാവ് വെളിപ്പെടുത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവാവിനെയും പണവും തുടര്‍ നടപടികള്‍ക്കായി മഞ്ചേശ്വരം പൊലീസിന് കൈമാറി.
കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ നാലു തവണകളിലായി ഒരു കോടിയിലധികം രൂപയുടെ കുഴല്‍പണം ചെക് പോസ്റ്റില്‍ പിടികൂടിയിരുന്നു. പരിശോധനകളില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി വിജയന്‍, സോനു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Video, Youth arrested with Rs 18 lakh brought by bus from Mumbai.
< !- START disable copy paste -->