മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
May 21, 2017, 11:30 IST
ബദിയടുക്ക: (www.kasargodvartha.com 21.05.2017) മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവായ കാസര്‍കോട് ബദിയടുക്ക പോലീസ് സ്റ്റേഷന് പരിധിയിലെ 29കാരനെയാണ് പോക്സോ നിയമപ്രകാരം വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ പെണ്‍കുട്ടി തനിച്ചിരിക്കുമ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടി ടിവിയില്‍ ഹാസ്യ പരിപാടി കണ്ടുകൊണ്ടിരിക്കെ എത്തിയ യുവാവ് ഇതിനേക്കാള്‍ നല്ല കോമഡി താന്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് അശ്ലീല വീഡിയോ കാണിച്ചുകൊടുക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ പെണ്‍കുട്ടി ബഹളം വെച്ച് പുറത്തേക്കോടി. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി ഒളിവില്‍ പോവുകയായിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയില്‍ നിന്നും മജിസ്ട്രേറ്റ് നേരിട്ട് രഹസ്യ മൊഴിയെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Molestation-attempt, Video, Youth, Arrest, Case, Police, Remand, Youth arrested in Molestation.