ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തിനിരയായ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍; ആരെയോ രക്ഷിക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് യുവാവിന്റെ പ്രതികരണം, പോലീസില്‍ പരാതി നല്‍കും
Jun 11, 2019, 20:46 IST
ബേക്കല്‍: (www.kasargodvartha.com 11.06.2019) ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് ആൾക്കൂട്ടത്തിന്റെ മര്‍ദനത്തിനിരയായ യുവാവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. കീഴൂര്‍ സ്വദേശിയാണ് ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവിന് ബേക്കലില്‍ വെച്ച് മര്‍ദനമേറ്റത്. ഒളിഞ്ഞുനോട്ടം നടത്തിയെന്നാരോപിച്ചാണ് ഒരു സംഘം പിടികൂടി മര്‍ദിച്ച് ഇയാളെ പോലീസിലേല്‍പിച്ചത്.
എന്നാല്‍ ആരെയോ രക്ഷിക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തന്റെ അമ്മൂമ്മയുടെ വീട്ടില്‍ പോയതാണ് താന്‍. രാത്രിയില്‍ വീട്ടില്‍ വെച്ചാണ് ചിലര്‍ തന്നെ വലിച്ചിറക്കിക്കൊണ്ടുപോയി മര്‍ദിച്ചത്. ഇതേകുറിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും യുവാവ് പറഞ്ഞു.
Keywords: Kasaragod, Kerala, news, Bekal, Treatment, Youth, Assault, Police, hospital, Crime, Youth against natives on attack incident
< !- START disable copy paste -->