city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരങ്ങളും കവലകളും കുറ്റിച്ചൂലില്‍ തൂത്തുവാരി ജീവിതം നയിക്കുന്ന യുവതി; തൃശ്ശൂരില്‍ നിന്നും ആരംഭിച്ച യാത്ര എത്തി നില്‍ക്കുന്നത് കാസര്‍കോട്ട്

എ. ബെണ്ടിച്ചാല്‍

കാസര്‍കോട്: (www.kasargodvartha.com 22.07.2019) പ്രതിഫലം ഇഛിക്കാതെ കവലകള്‍ തോറും അടിച്ച് വാരി വൃത്തിയാക്കുന്ന വീട്ടമ്മയുടെ യജ്ഞം തൃശ്ശൂരില്‍ നിന്നും ആരംഭിച്ച് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ പിന്നിട്ട് കാസര്‍ക്കോട് എത്തിയിരിക്കുകയാണ്. തൃശ്ശൂര്‍ പി.ടി.ഡാം പട്ടിക്കാട് സ്വദേശിനിയായ ശാന്തയാണ് വേറിട്ട ജീവിതത്തിലൂടെ സാമൂഹിക പ്രതിബന്ധത തെളിയിക്കുന്നത്.

നഗരങ്ങളും കവലകളും കുറ്റിച്ചൂലില്‍ തൂത്തുവാരി ജീവിതം നയിക്കുന്ന യുവതി; തൃശ്ശൂരില്‍ നിന്നും ആരംഭിച്ച യാത്ര എത്തി നില്‍ക്കുന്നത് കാസര്‍കോട്ട്

വീടുകള്‍ തോറും ജോലി ചെയ്തുവരികയായിരുന്ന ശാന്തയ്ക്ക് തുടര്‍ച്ചയായി തലകറങ്ങി വീഴുന്നതു കാരണം സ്ഥിരജോലി ആരും നല്‍കാതായി. പതിനഞ്ച് വര്‍ഷം മുമ്പാണ് കവലകള്‍ വൃത്തിയാക്കല്‍ യജ്ഞം ആരംഭിച്ചത്. ഇപ്പോഴത്തെ ജീവിതമാര്‍ഗ്ഗവും ഇതുതന്നെയാണ് എന്നാണ് ശാന്ത അറിയിച്ചത്. ദിവസം മുഴുവന്‍ ജോലി ചെയ്യുന്ന ശാന്തക്ക് പാരിതോഷികമായി ഇരുപത് രൂപയില്‍ കൂടുതല്‍ തുക നല്‍കിയാല്‍ വാങ്ങാറില്ല. അന്തിയുറങ്ങാന്‍ സുരക്ഷിതമായ സ്ഥലം കവലയില്‍ തന്നെ കണ്ടെത്തുകയാണ് പതിവ്.

ദരിദ്രകുടുംബത്തില്‍ ജനിച്ച ശാന്തയ്ക്ക് മാതാപിതാക്കളെ ചെറുപ്പത്തില്‍ തന്നെ നഷ്ടമായിരുന്നു. അച്ഛന്റെ സ്വത്തില്‍ നിന്നും അവകാശമായ് ലഭിച്ച നാലു സെന്റ് സ്ഥലം, ചികില്‍സയ്ക്കു വേണ്ടി വില്‍ക്കേണ്ടി വന്നു. പിന്നീട് സര്‍ക്കാര്‍ പതിച്ചുനല്‍കിയ പതിനൊന്ന് സെന്റ് സ്ഥലം സഹോദരന്‍ കൈക്കലാക്കിയതോടെയാണ് ജീവിതം ദുരിതത്തിലായതെന്ന് ശാന്ത പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, Cleaning, Women, Thrissur, kasaragod, Top-Headlines, Woman sweeping the cities, The journey started from Thrissur and reached Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia