city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലെ പ്രകൃതി സൗഹൃദ വില്ല പ്രോജക്ടിനുള്ള പുരസ്‌കാരം വിന്‍ ടച്ച് പാമഡോസിന്

കൊച്ചി: (www.kasargodvartha.com 16.02.2019) കേരളത്തിലെ പ്രകൃതി സൗഹൃദ വില്ല പ്രോജക്ടിനുള്ള പുരസ്‌കാരം കാസര്‍കോട് മാന്യയിലെ വിന്‍ ടച്ച് പാമഡോസ് റെസിഡന്‍സിക്ക് ലഭിച്ചു. കേരള റിയാലിറ്റി റിയല്‍ എസ്‌റ്റേറ്റ് കമ്മിറ്റിയാണ് പുരസ്‌കാരം നല്‍കിയത്. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങളില്‍ ചാലക്കുടി എം പി ഇന്നസെന്റ് പുരസ്‌കാരം സമ്മാനിച്ചു. വിന്‍ ടച്ച് പാമഡോസ് റസിഡന്‍സി ഗ്രൂപ്പിനു വേണ്ടി എം ഡി ഹനീഫ അരമന, മകനും ആര്‍ക്കിടെക്കുമായ അലി ബിന്‍ ഹനീഫ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
കേരളത്തിലെ പ്രകൃതി സൗഹൃദ വില്ല പ്രോജക്ടിനുള്ള പുരസ്‌കാരം വിന്‍ ടച്ച് പാമഡോസിന്

കേരളത്തിലെ മറ്റ് വില്ല പ്രോജക്ടുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തുറസ്സായ സ്ഥലം, ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കാനുള്ള സൗകര്യം, വില്ലയില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടുന്ന മുഴുവന്‍ പഴങ്ങളും കൃഷി ചെയ്തുണ്ടാക്കല്‍, ശുദ്ധജല സംഭരണി, കായിക വിനോദ സൗകര്യം തുടങ്ങിയവ വിന്‍ടെച്ചില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 40 വില്ലകളുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനമാണ് മാന്യ വിന്‍ ടെച്ചില്‍ നടന്നുവരുന്നത്. പ്രോജക്ട് പൂര്‍ത്തിയാകുന്നതോടു കൂടി സോളാര്‍ എനര്‍ജി ഉപയോഗിച്ചുള്ള വൈദ്യുതിയാണ് ഉപയോഗിക്കുക എന്നതിനാല്‍ ഇതും പുരസ്‌കാരം വിന്‍ ടെച്ചിന് ലഭിക്കാന്‍ കാരണമായി. ജിയോജിത്ത് ഡയറക്ടര്‍, പ്രമുഖ ഡവലപ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kasaragod, News, Video, Win Touch Palm meadows got best echo friendly Villa Project in Kerala 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia