city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Collectorate march | കാട്ടാനശല്യം: അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ആനക്കാര്യം കൂട്ടായ്മയുടെ കലക്ടറേറ്റ് മാർച് ചൊവ്വാഴ്ച

കാസർകോട്: (www.kasargodvartha.com) കാട്ടാനശല്യത്തിൽ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ആനക്കാര്യം കർഷക കൂട്ടായ്മയുടെ കലക്ടറേറ്റ് മാർച് ഓഗസ്റ്റ് 23-ന് രാവിലെ 10ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുളിയാർ, കാറഡുക്ക, കുറ്റിക്കോൽ , ദേലംപാടി, ബേടഡുക്ക പഞ്ചായതുകളിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കാട്ടാന ശല്യം കാരണം നിരാലമ്പരായ കർഷകർക്ക് എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടതോ ആത്മഹത്യ ചെയ്യേണ്ടതോ ആയ അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.
   
Collectorate march | കാട്ടാനശല്യം: അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ആനക്കാര്യം കൂട്ടായ്മയുടെ കലക്ടറേറ്റ് മാർച് ചൊവ്വാഴ്ച

അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പല തരത്തിലുള്ള പ്രക്ഷോഭ പരിപാടികൾ നടത്തിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും ആനകളെ തുരത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ സമീപനങ്ങളൊന്നും ഉണ്ടായില്ല. ഈ സ്ഥിതി തുടർന്നു പോയാൽ കൃഷി മാത്രമല്ല, ജീവൻ തന്നെ നഷ്ടമാകുന്ന ഭീതിതമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും.



ആനകളെ കർണാടക വനത്തിലേക്ക് തുരത്തി കാർഷികവിളകൾ സംരക്ഷിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച് നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാസർകോട് ഗവ. കോളജ് പരിസരത്തു നിന്ന് മാർച് ആരംഭിക്കും. കാറഡുക്ക ബ്ലോക് പഞ്ചായതിന്റെ നേതൃത്വത്തിൽ നടക്കുന്ന സോളാർ തൂക്കുവേലി നിർമാണം സമയ ബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചാൽ കർഷകർക്ക് ഏറെ ആശ്വാസപ്രദമായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ചെയർമാൻ കെപി ജ്യോതി ചന്ദ്രൻ, കൺവീനർ കെ പ്രഭാകരൻ, വൈസ് ചെയർമാൻ എം രാഘവൻ, കൃഷ്ണരാജ് ചമ്പിലാങ്കെ, ജയരാജ് നമ്പ്യാർ എന്നിവർ സംസാരിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Video, Animal, Farmer, Protest, Collectorate, Wild elephant nuisance: Collectorate march on Tuesday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia