city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫ്‌ളക്‌സിന് ധൃതി പിടിച്ചു നിരോധനം ഏര്‍പ്പെടുത്തിയത് എന്തിനെന്ന് സൈന്‍ പ്രിന്റിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍; റീസൈക്ലിംങ്ങിനായി ഫ്‌ളക്‌സ് ഏറ്റെടുക്കാമെന്നും സംഘടന

കാസര്‍കോട്: (www.kasargodvartha.com 02.09.2019) പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പ്ലാസ്റ്റിക് കവറുകളും വിപണിയില്‍ നിലവിലിരിക്കേ ധൃതി പിടിച്ച് റീസൈക്കിളിങ്ങ് ചെയ്യാവുന്ന ഫ്‌ളക്‌സ്, കേരളാ തദ്ദേശ സ്വയംഭരണവകുപ്പ് നിരോധിച്ചത് ശാസ്ത്രീയ പഠനവും ശരിയായ നിരീക്ഷണവും ഇല്ലാതെയാണെന്ന് സൈന്‍ പ്രിന്റിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിന്റെ വേസ്റ്റ് മാനേജ്‌മെന്റെ റൂള്‍ പ്രകാരം പുനരുപയോഗം ചെയ്യാവുന്നതോ പുനചംക്രമണം ചെയ്യാവുന്നതോ ആയ പാക്കറ്റുകള്‍ നിരോധിക്കരുത് എന്ന നിര്‍ദ്ദേശം നിലവിലുണ്ട്. ഫ്‌ളക്സ്സ് റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കാവുന്നവയാണെന്ന് വിവിധ പരീക്ഷണ ഗവേഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഫ്‌ളക്‌സിന് ധൃതി പിടിച്ചു നിരോധനം ഏര്‍പ്പെടുത്തിയത് എന്തിനെന്ന് സൈന്‍ പ്രിന്റിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍; റീസൈക്ലിംങ്ങിനായി ഫ്‌ളക്‌സ് ഏറ്റെടുക്കാമെന്നും സംഘടന

ഫ്‌ളക്‌സ് റീസൈക്ലിംങ്ങ് പ്ലാന്റിന് കേരളാ ഗവണ്‍മെന്റ് കേരളത്തില്‍ സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് അസോസിയേഷന്‍ പ്ലാന്റ് കര്‍ണാടകയില്‍ സ്ഥാപിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. കേരളത്തില്‍ നിന്നും ഉപയോഗശേഷമുള്ള ഫ്‌ളക്‌സുകള്‍ നിരവധി ലോഡുകള്‍ അസോസിയേഷന്റെ നേത്യത്വത്തില്‍ പ്ലാന്റില്‍ റീസൈക്കിള്‍ ചെയ്യുന്നുണ്ടെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ലക്ഷക്കണക്കിനു രൂപ ജിഎസ്ടി ഗവണ്‍മെന്റില്‍ അടച്ച് കോടിക്കണക്കിന് രൂപയുടെ ഫ്‌ളക്‌സ് നിലവില്‍ സ്റ്റോക്കുള്ള അനേകം ഡീലേഴ്‌സ് കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. കൂടാതെ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്ക് ഫ്‌ളക്‌സ് പ്രിന്റിങ്ങ് യൂണിറ്റുകളിലും നിലവിലുണ്ട്. പൊതുവേ മാന്ദ്യത അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഡസ്ട്രിയില്‍ നടപ്പിലാക്കുന്ന നിരോധനം ഏകദേശം 2ലക്ഷത്തിലധികം കുടുംബങ്ങളെ വഴിയാധാരമാക്കുമെന്നും സൈന്‍ പ്രിന്റിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വ്യവസായത്തില്‍ നിന്നും ഉണ്ടായേക്കാവുന്ന മാലിന്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. താല്‍ക്കാലിക ആവശ്യങ്ങള്‍ക്കുള്ള പരസ്യ പ്രചരണത്തിനുള്ള ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ 100% ബയോഡീഗ്രേഡബിള്‍ പ്രോഡക്റ്റുകളില്‍ മാത്രമേ പ്രിന്റ് ചെയ്യുന്നുള്ളൂ. സ്ഥിരാവശ്യങ്ങള്‍ക്കുള്ള ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങ്‌സുകള്‍ എന്നിവ പ്രിന്റ് ചെയ്ത് ഫിറ്റ് ചെയ്ത്, കാലാവധിക്കുശേഷം കൃത്യമായി സ്വന്തം നിലയില്‍ റീസൈക്കിളിങ്ങിന് കൊണ്ടുപോവുന്നതാണെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.


ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ ധൃതിപിടിച്ച് ഫ്‌ളക്‌സുമാത്രം നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അസോസിയേഷന്‍ ആരോപിച്ചു. കാര്യങ്ങള്‍ പഠിക്കാതെ കോര്‍പ്പറേറ്റുകളെ സാഹായിക്കുക എന്ന ലക്ഷ്യത്തോടെ വളരെ ലാഘവത്തോടെയാണ് അധികൃതര്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. കിടപ്പാടം വരെ പണയം വെച്ച് ലോണെടുത്തും മറ്റും പ്രിന്റിങ്ങ് സ്ഥാപനങ്ങള്‍ നടത്തുന്നവരെയും ഇതുവഴി ഉപജീവനമാര്‍ഗം നടത്തിവരുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ  വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

നഷ്ടത്തില്‍ പോയിക്കൊണ്ടിരിക്കുന്ന പ്രിന്റിങ്ങ് യൂണിറ്റുകള്‍ക്ക് കൂനിന്‍മേല്‍ കുരു എന്ന രീതിയിലുള്ള ഫ്‌ളക്‌സ് നിരോധന പ്രഖ്യാപനം പിന്‍വലിച്ച് നിരവധി കുടുംബങ്ങളെ ആത്മഹത്യാഭീഷണിയില്‍ നിന്നും ഒഴിവാക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സൈന്‍ പിന്റിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എംവി പ്രസാദ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ്, ജില്ലാ സെക്രട്ടറി വിഎം സുധീരന്‍, ജില്ലാ ട്രഷറര്‍ നാസര്‍, സ്റ്റേറ്റ് കമ്മറ്റി അംഗം സമീര്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Flex board, Top-Headlines,
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia