city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു നാടിന്റെ കുടിനീര്‍ ക്ഷാമം പരിഹരിക്കുന്നത് ഈ യുവാവ്; ആഴ്ചയില്‍ രണ്ടു ദിവസം വീട്ടുമുറ്റത്തെത്തും, അനിലിന്റെ സൗജന്യ കുടിവെള്ള വിതരണം മൂന്നാം വര്‍ഷത്തിലേക്ക്

മേല്‍പറമ്പ്: (www.kasargodvartha.com 07.05.2019) ഒരു നാടിന്റെ കുടിനീര്‍ ക്ഷാമം പരിഹരിക്കുന്നത് ചളിയങ്കോട് പാലത്തിന് സമീപം താമസിക്കുന്ന ടി എം അനില്‍കുമാര്‍ എന്ന യുവാവാണ്. ആഴ്ചയില്‍ രണ്ടു ദിവസം വീട്ടുമുറ്റത്ത് കുടിവെള്ളമെത്തുന്നതാണ് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത്. അനിലിന്റെ സൗജന്യ കുടിവെള്ള വിതരണം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ചെമ്മനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് ഈ യുവാവ് വെള്ളമെത്തിക്കുന്നത്.

സ്വന്തം വീട്ടുകിണറില്‍ നിന്നും അയല്‍പക്കത്തുള്ള വീടുകളില്‍ നിന്നും പള്ളിയില്‍ നിന്നുമാണ് വെള്ളമെടുക്കുന്നതെന്ന് അനില്‍ പറഞ്ഞു. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ചെമ്മനാട് പഞ്ചായത്തിലെ മേല്‍പറമ്പ്, പരവനടുക്കം, നെച്ചിപ്പടുപ്പ്, അരമങ്ങാനം, ദേളി, പാലിച്ചിയടുക്കം, ചളിയങ്കോട് ഭാഗങ്ങളില്‍ കുടിവെള്ള വിതരണംനടത്തുന്നത്. പൊതുമരാമത്ത് കരാറുകാരനായ അനിലിന്റെ കെ എല്‍ 14 എഫ് 8633 നമ്പര്‍ ടിപ്പര്‍ ലോറിയിലാണ് കുടിവെള്ള വിതരണം നടത്തുന്നത്.

ചളിയങ്കോട്ടെ പരേതനായ കൃഷ്ണന്‍ നായരുടെയും നാരായണിയുടെയും മകനാണ്. പൊതുസേവനമെന്ന നിലയിലാണ് കുടിവെള്ളക്ഷാമം നേരിടുന്നവര്‍ക്ക് വെള്ളമെത്തിക്കുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. ജോലി തിരക്കുള്ളപ്പോള്‍ പോലും കുടിവെള്ളമെത്തിക്കുന്നതില്‍ അനില്‍ അമാന്തം കാട്ടാറില്ല. ഒരു സംഘടനയുടെയും സഹായമില്ലാതെയാണ് മാസങ്ങളായുള്ള യുവാവിന്റെ ഈ സേവനം. ജലക്ഷാമം മൂലം വലയുന്ന പഞ്ചായത്തിലെ ജനങ്ങള്‍ക്ക് അനില്‍കുമാറിന്റെ കുടിവെള്ളവിതരണം ഏറെ ആശ്വാസം പകരുന്നുണ്ട്. ജലസ്രോതസുകളെല്ലാം വറ്റിയിരിക്കുന്നതിനാല്‍ അനില്‍ കൊണ്ടുവരുന്ന വെള്ളം തന്നെയാണ് തങ്ങളുടെ ആശ്രയമെന്ന് നാട്ടുകാര്‍ പറയുന്നു.

നാടിന്റെ വിവിധ ഭാഗങ്ങളില്‍ കുടിനീര്‍ ക്ഷാമം രൂക്ഷമായതോടെ വിവിധ സന്നദ്ധ സംഘടനകളും ക്ലബുകളും വ്യക്തികളും കുടിവെള്ള വിതരണവുമായി രംഗത്തുണ്ട്. വലിയ കുടിവെള്ള പദ്ധതികള്‍ ഉണ്ടാക്കി ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഒരു നാടിന്റെ കുടിനീര്‍ ക്ഷാമം പരിഹരിക്കുന്നത് ഈ യുവാവ്; ആഴ്ചയില്‍ രണ്ടു ദിവസം വീട്ടുമുറ്റത്തെത്തും, അനിലിന്റെ സൗജന്യ കുടിവെള്ള വിതരണം മൂന്നാം വര്‍ഷത്തിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Melparamba, Top-Headlines, Drinking water, water, Water distribution by Youth
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia