city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കുമെന്ന് മന്ത്രി വി അബ്ദുർ റഹ്‌മാൻ; കാസർകോട്ട് വഖഫ് ബോര്‍ഡ് റെജിസ്ട്രേഷന്‍ അദാലത് സംഘടിപ്പിച്ചു; 15 കേസുകള്‍ പരിഗണിച്ചു

കാസർകോട്: (www.kasargodvartha.com 30.10.2021) സംസ്ഥാനത്ത് കോടിക്കണക്കിന് ആസ്തി വരുന്ന വഖഫ് വസ്തു വകകള്‍ ഉണ്ടെന്നും ഇവയില്‍ രേഖകളില്‍പ്പെടാതെ അന്യാധിപ്പെട്ടവ തിരിച്ചു പിടിക്കുമെന്നും കായിക, വഖഫ് മന്ത്രി വി അബ്ദുർ റഹ്‌മാൻ പറഞ്ഞു. കാസര്‍കോട് വഖഫ് ബോര്‍ഡ് രജിസ്ട്രേഷന്‍ അദാലതും റെജിസ്ട്രേഷന്‍ സെർടിഫികെറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കുമെന്ന് മന്ത്രി വി അബ്ദുർ റഹ്‌മാൻ; കാസർകോട്ട് വഖഫ് ബോര്‍ഡ് റെജിസ്ട്രേഷന്‍ അദാലത് സംഘടിപ്പിച്ചു; 15 കേസുകള്‍ പരിഗണിച്ചു

 

അന്യാധീനപ്പെട്ടു പോയ വഖഫ് ആസ്തികള്‍ തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് ഇച്ഛാശക്തിയോടെ മുന്നോട്ട് പോകും. പല ജില്ലകളിലും വഖഫ് സ്വത്തുക്കള്‍ കൈവശപ്പെടുത്തി വീടുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവക്കായി ഉപയോഗിക്കുന്നുണ്ട്. ഇത് ശരിയല്ല. വഖഫ് വക വസ്തുവകകള്‍ പലരീതിയില്‍ കൈയേറ്റം ചെയ്യപ്പെടുകയാണ്. രേഖകളില്‍ കാണാത്ത വഖഫ് സ്വത്തുക്കളെക്കുറിച്ചറിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചാല്‍ രേഖകള്‍ തിരിച്ചെടുക്കാന്‍ സാധിക്കും. വഖഫ് സ്വത്തുക്കളായി മുന്‍തലമുറ കൈമാറിയ വസ്തുവകകള്‍ പോലും അവരുടെ കുടുംബത്തില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയുള്ളവ അന്യാധീനപ്പെട്ടു പോകാനിടവരരുതെന്നും മന്ത്രി പറഞ്ഞു.

സര്‍കാര്‍ പദ്ധതികള്‍ക്കായി വസ്തു വകകള്‍ വിട്ടു കൊടുക്കേണ്ടി വന്നാല്‍ വഖഫ് ബോര്‍ഡില്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ടവക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. അതിനാല്‍ വഖഫില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ മടികാണിക്കേണ്ടതില്ല. കേരളത്തില്‍ 35000ലധികം വഖഫ് സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും 11000 രജിസ്ട്രേഷന്‍ മാത്രമേ നടന്നിട്ടുള്ളൂ. ബാക്കിയുള്ളവയെ കൂടി രജിസ്റ്റര്‍ ചെയ്യിക്കാനാണ് അദാലത്ത് നടത്തുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയുടെ വിവരങ്ങള്‍ സംബന്ധിച്ചു പരിശോധനകള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനായി തുക നീക്കിവെക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ 3.32 കോടി രൂപ നീക്കി വെച്ചു. എല്ലാക്കാലത്തും സര്‍കാരിനെ ആശ്രയിച്ച് മുന്നോട്ട് പോകാന്‍ കഴിയണമെന്നില്ല. അതിനാല്‍ വഖഫ് ബോര്‍ഡിന്റെ തനതു വരുമാനം വര്‍ധിപ്പിക്കേണ്ടതുണ്ട്. എല്ലാ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ എല്ലാ ചിലവുകളും സ്വന്തമായി വഹിക്കാന്‍ വഖഫ് ബോര്‍ഡിന് കഴിയുമെന്നും അതിന്റെ തുടക്കമാണ് അദാലത്ത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അദാലത്തില്‍ മന്ത്രി റെജിസ്‌ട്രേഷന്‍ സംബന്ധിച്ച പരാതികള്‍ കേട്ട് നിര്‍ദേശങ്ങള്‍ നല്‍കി. 15 കേസുകള്‍ പരിഗണിച്ചു. ലഭിച്ച പരാതികളില്‍ പ്രാദേശികതലത്തിലുള്ള അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം വഖ്ഫ് നിയമങ്ങള്‍ക്ക് അനുസൃതമായി വളരെ പെട്ടെന്ന് തന്നെ തീര്‍പ്പു കല്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അദാലത്തില്‍ ലഭിച്ച റെജിസ്‌ട്രേഷന്‍ നടപടികള്‍ ഏറ്റവും പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയതായി റെജിസ്റ്റര്‍ ചെയ്ത 40 വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് സെർടിഫികെറ്റ് വിതരണം ചെയ്തു.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി കെ ഹംസ അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഗവ. പ്രിന്‍സിപല്‍ സെക്രടറി എ പി എം മുഹമ്മദ് ഹനീശ്, വഖഫ് ബോര്‍ഡ് അംഗങ്ങളായ അഡ്വ. എം ശറഫുദ്ദീന്‍, എം സി മായിന്‍ ഹാജി, പ്രൊഫ. കെ എം അബ്ദുൽ റഹീം, റസിയ ഇബ്രാഹിം, ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ ബി എം ജമാല്‍ എന്നിവര്‍ സംസാരിച്ചു. ബോര്‍ഡ് അംഗം അഡ്വ. പി വി സൈനുദ്ദീന്‍ സ്വാഗതവും ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്‍ റഹീം നന്ദിയും പറഞ്ഞു. വഖഫ് വസ്തുക്കളുടെ വികസനം എന്ന വിഷയത്തില്‍ ഹാമിദ് ഹുസൈന്‍ കെ പി ക്ലാസെടുത്തു.



Keywords:  Kerala, Kasaragod, News, Video, Adalath, Minister, Certificates, N.A.Nellikunnu, MLA, Waqf Board organized Registration Adalat in Kasargod < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia