city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ എസ് ഐ പരിധിയിൽ വരുന്ന തൊഴിലാളികൾക്ക് കാസർകോട്ട് മികച്ച ചികിത്സ ലഭിക്കുന്നില്ലെന്ന് വാണിജ്യ ശ്രമിക് സംഘ്; വ്യാഴാഴ്ച മാർചും ധർണയും സംഘടിപ്പിക്കും

കാസർകോട്: (www.kasaragodvartha.com 07.12.2021) ഇ എസ് ഐ പരിധിയിൽ വരുന്ന തൊഴിലാളികൾക്ക് നിലവിൽ കാസർകോട് ജില്ലയിൽ മികച്ച ചികിത്സ ലഭിക്കുന്നില്ലെന്ന് വാണിജ്യ ശ്രമിക് സംഘ് (ബി എം എസ്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നിലവിൽ ഇ എസ് ഐ ആശുപത്രി ഒന്നും ജില്ലയിലില്ല. കാഞ്ഞങ്ങാടിൽ ആശുപ്രതി അനുവദിച്ചിട്ടുണ്ടെങ്കിലും അത് പ്രവർത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. നിലവിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രവർത്തിച്ചുവരുന്ന ഇ എസ് ഐ ഡിസ്പെൻസറിയിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

   
ഇ എസ് ഐ പരിധിയിൽ വരുന്ന തൊഴിലാളികൾക്ക് കാസർകോട്ട് മികച്ച ചികിത്സ ലഭിക്കുന്നില്ലെന്ന് വാണിജ്യ ശ്രമിക് സംഘ്; വ്യാഴാഴ്ച മാർചും ധർണയും സംഘടിപ്പിക്കും



ഈ സാഹചര്യത്തിൽ ജില്ലക്ക് ഒരു സൂപെർ സ്‌പെഷ്യാലിറ്റി ആശുപ്രതി അനുവദിക്കുക, അതുവരെ ജില്ലയിലെ ഇ എസ് ഐ പരിധിയിൽപ്പെടുന്ന തൊഴിലാളികൾക്ക് മംഗ്ളൂറിലെ ആശുപ്രതികളിൽ ചികിത്സ

നടത്താൻ അനുവദിക്കുക, വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്തുവരുന്ന മുഴുവൻ തൊഴിലാളികളെയും ക്ഷേമനിധിയിൽ ചേർക്കുന്ന നടപടി സ്വീകരിക്കുക, എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും നിർബന്ധമായി ലേബർ റെജിസ്ട്രേഷൻ ചെയ്യുക, കേരള ഷോപ്സ് ആൻഡ് കൊമേർസ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോർഡിൽ ബിഎംഎസ് പ്രതിനിധിയെ ഉൾപെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാനഗറിലുള്ള ജില്ല ഷോപ്സ് ആൻഡ് കൊമേർസ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ഓഫീസിലേക്ക് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാർചും ധർണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രടറി പി ദിനേശ്, ജില്ലാ പ്രസിസന്റ് കെ ബാബു, വിജേഷ് എൻ, ശ്രീധര സി, പുഷ്പരാജ് എന്നിവർ പങ്കെടുത്തു.



Keywords:  Kasaragod, Kerala, News, Video, Press Meet, Treatment, Hospital, Health, Protest, VSS says that not provide quality treatment to ESI workers in Kasaragod.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia