വിപിന്‍ രവിയ്ക്ക് വീഡിയോ എഡിറ്റര്‍ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം
Nov 6, 2020, 16:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.11.2020) യു കെയിലെ സ്‌ക്രീന്‍ പവര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വീഡിയോ എഡിറ്റര്‍ക്കുള്ള പുരസ്‌കാരം വിപിന്‍ രവി എ ആര്‍ നേടി.
ജയന്‍ മാങ്ങാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച തെയ്യാട്ടം ഡോക്യുമെന്ററിയുടെ എഡിറ്റിങ്ങിനാണ് അവാര്‍ഡ്. കാഞ്ഞങ്ങാട് അലാമിപ്പള്ളി സ്വദേശിയാണ് വിപിന്‍ രവി.
ഡെല്‍ഹി ഇന്റര്‍നാഷണല്‍ ഫിലിം ഫേസ്റ്റിവല്‍, രാമേശ്വരം ഇന്റര്‍നാഷണല്‍ ഫിലിം ഫേസ്റ്റിവല്‍, മിയാമി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ പ്രത്യേക ജ്യൂറി പരാമര്‍ശം നേടിയിരുന്നു.

കേരള സര്‍ക്കാറിന്റെ ഫോക്ക് ലോര്‍ അക്കാഡമിയുടെ മികച്ച ഡോക്യുമെന്ററി നേടിയ തെയ്യാട്ടം സംസ്ഥാന തല മത്സരമായ റീല്‍ 20യില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പ്രേക്ഷക അവാര്‍ഡും നേടിയിരുന്നു.
തെയ്യാട്ടത്തിന്റെ നിര്‍മ്മാണം മനോജ് കുമാര്‍ വി വിയാണ് നിര്‍വഹിച്ചത്. ജലീല്‍ ബാദുശ, ജിത്തു കൃഷ്ണ, രാഹുല്‍ ഉദിനൂര്‍, ഷിജു എന്നിവരാണ് ക്യാമറ. ഡോ. എന്‍ വി ബാബു ശബ്ദം നല്‍കി.
Keywords: Award, Top-Headlines, Winner, Video, Kasaragod, Kanhangad, Kerala, News, Vipin Ravi wins International Editor Award.
< !- START disable copy paste --