city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് കുടുംബകോടതിയില്‍ നിന്നും അപൂര്‍വ്വ ഉത്തരവ്; വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഗള്‍ഫിലുള്ള ഭര്‍ത്താവുമായി ഭാര്യയുടെ കൗണ്‍സിലിംഗ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്താമെന്ന് കോടതി

കാസര്‍കോട്: (www.kasargodvartha.com 06.02.2019) കാസര്‍കോട് കുടുംബകോടതിയില്‍ നിന്നും ചൊവ്വാഴ്ചയുണ്ടായത് അപൂര്‍വ്വ ഉത്തരവ്. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഗള്‍ഫിലുള്ള ഭര്‍ത്താവുമായി ഭാര്യയുടെ കൗണ്‍സിലിംഗ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്താമെന്ന് കോടതി വ്യക്തമാക്കി. കാസര്‍കോട് പെര്‍മുദെ സ്വദേശിയായ ഗള്‍ഫുകാരനും കര്‍ണാടക പുത്തൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹ മോചന ഹര്‍ജിയിലാണ് രണ്ട് പേരുടെയും കൗണ്‍സിലിംഗ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്താമെന്ന് കോടതി പറഞ്ഞത്.

ആറു വര്‍ഷം മുമ്പാണ് ഗള്‍ഫുകാരനും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞുമായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകുംവഴി ഉണ്ടായ അപകടത്തില്‍ കുട്ടി മരണപ്പെട്ടിരുന്നു. ദമ്പതികളുടെ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണമാണ് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് 2017 ജൂലൈ അഞ്ചിന് കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്.

കേസ് നടന്നു കൊണ്ടിരിക്കെ യുവാവ് ജോലി ആവശ്യാര്‍ത്ഥം ദുബൈയിലേക്ക് പോവുകയായിരുന്നു. വിവാഹമോചനത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ ഇരുവരെയും കൗണ്‍സിലിംഗ് നടത്താന്‍ കോടതി നിര്‍ദേശിച്ചു. ഇതിനിടയിലാണ് ഭര്‍ത്താവ് ഗള്‍ഫിലാണെന്ന വിവരം ഹര്‍ജിക്കാരന്റെ അഭിഭാഷകനായ അഡ്വ. പ്രദീപ് റാവു കോടതിയെ ബോധിപ്പിച്ചത്. ദമ്പതിമാരില്‍ ഒരാളുടെ സാന്നിധ്യം ആവശ്യമില്ലെന്നും മാനസിക സാന്നിധ്യം മതിയാകുമെന്നും മുംബൈ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനു വേണ്ടി ഹര്‍ജി നല്‍കിയ അഡ്വ. പ്രദീപ് റാവു ആവശ്യമുന്നയിച്ചു. ഹര്‍ജിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കൗണ്‍സിലിംഗ് നടത്താമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഫെബ്രുവരി 25ന് മുമ്പ് കൗണ്‍സിലിംഗ് നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കുടുംബ കോടതി ജഡ്ജ് ഡോ. എം വിജയകുമാര്‍ കൗണ്‍സിലര്‍ക്ക് നിര്‍ദേശം നല്‍കി.

അടുത്ത ദിവസം തന്നെ ദമ്പതിമാരുടെ കൗണ്‍സിലിംഗ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുമെന്നാണ് വിവരം. കാസര്‍കോട് ജില്ലയില്‍ ഇതാദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഒരു കേസിന്റെ കാര്യത്തിന് കൗണ്‍സിലിംഗ് നടത്തുന്നത്. കാസര്‍കോട് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിന് പ്രത്യേക സംവിധാനം ഒരുക്കാത്തതിനാല്‍ ബദല്‍ മാര്‍ഗങ്ങള്‍ അവലംബിക്കാമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Watch Video

കാസര്‍കോട് കുടുംബകോടതിയില്‍ നിന്നും അപൂര്‍വ്വ ഉത്തരവ്; വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഗള്‍ഫിലുള്ള ഭര്‍ത്താവുമായി ഭാര്യയുടെ കൗണ്‍സിലിംഗ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്താമെന്ന് കോടതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Family, court, Video Conferencing for Divorce case; Rare order by Family Court Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia