city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | തളങ്കര മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢ സമാപനം; അന്നദാനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തി

തളങ്കര: (www.kasaragodvartha.com) ഒരു മാസത്തോളമായി തളങ്കര മാലിക് ദീനാര്‍ മസ്ജിദില്‍ നടന്ന ഹസ്രത് മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢ സമാപനം.
ഞായറാഴ്ച രാവിലെ സുബ്ഹി നിസ്‌കാരത്തിന് ശേഷം പതിനായിരങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്തതോടെയാണ് ഉറൂസ് പരിപാടികള്‍ക്ക് സമാപനമായത്. അന്നദാനം (നെയ്ച്ചോർ പൊതി) ഉച്ചവരെ നീണ്ടു. ഉത്തര മലബാർ, ദക്ഷിണ കന്നഡ മേഖലകളിൽ നിന്നുള്ള വിശ്വാസികൾ, ഏറെ പുണ്യമായി കരുതുന്ന അന്നദാനം ഏറ്റുവാങ്ങാൻ എത്തിയിരുന്നു.
          
Uroos | തളങ്കര മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢ സമാപനം; അന്നദാനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തി

ആയിരങ്ങള്‍ സംഗമിച്ച സമാപന സമ്മേളനം ശനിയാഴ്ച രാത്രി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉറൂസ് ആചരണം പ്രാമാണികമായി തെളിയിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, ഖാസി ത്വാഖ അഹ്മദ് മൗലവി, സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം, സിംസാറുല്‍ ഹഖ് ഹുദവി, കബീര്‍ ബാഖവി, ഇബ്രാഹിം ഖലീൽ ഹുദവി കല്ലായം ന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
       
Uroos | തളങ്കര മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢ സമാപനം; അന്നദാനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തി

ടിഎ ശാഫി സ്വാഗതം പറഞ്ഞു. അബ്ദുൽ മജീദ് ബാഖവി, അബ്ദുല്ലത്വീഫ് ഫൈസി, എ അബ്ദുർ റഹ്മാൻ, ടി ഇ അബ്ദുല്ല, പി എ സത്താർ ഹാജി, അബ്ദുൽ ബാരി ഹുദവി, അബ്ദുൽ ഹമീദ് മൗലവി, സികെകെ മാണിയൂർ, അബ്ദുൽ ബാസിത് മൗലവി, സയ്യിദ് ഹാദി തങ്ങൾ, കെ എ മുഹമ്മദ് ബശീർ, കെ എച് മുഹമ്മദ്‌ അശ്റഫ്, അഹ്‌മദ് ഹാജി അങ്കോല, അസ്ലം പടിഞ്ഞാർ, മുഈനുദ്ദീൻ കെ കെ പുറം, മുഹമ്മദ് ഹാജി വെൽകം, കെഎം ബശീർ, ഹസൈനാർ ഹാജി തളങ്കര തുടങ്ങിയവർ സംബന്ധിച്ചു.. എൻകെ അമാനുല്ല നന്ദി പറഞ്ഞു. തുടര്‍ന്ന് മൗലീദ് പാരായണവും കൂട്ടുപ്രാര്‍ത്ഥനയും നടന്നു.

Uroos | തളങ്കര മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢ സമാപനം; അന്നദാനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തി

ഞായറാഴ്ച പുലര്‍ചെ അന്നദാന വിതരണം യഹ്യ തളങ്കര നിര്‍വഹിച്ചു. അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ഥന നടത്തി. വിവിധ പ്രദേശങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് അന്നദാനത്തിന് ഒഴുകിയെത്തിയത്. ഉറൂസ് ദിനങ്ങളില്‍ സിയാറതിനും പ്രഗത്ഭ പണ്ഡിതരും വാഗ്മികളും സംബന്ധിച്ച പ്രഭാഷണങ്ങള്‍ ശ്രവിക്കാനും അനവധി പേരാണ് തളങ്കരയില്‍ എത്തിയത്.

Uroos | തളങ്കര മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢ സമാപനം; അന്നദാനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തി

Uroos | തളങ്കര മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢ സമാപനം; അന്നദാനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തി
                
Uroos | തളങ്കര മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢ സമാപനം; അന്നദാനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തി

Uroos | തളങ്കര മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢ സമാപനം; അന്നദാനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തി

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Video, Malik Deenar, Makham-Uroos, Uroos, Celebration, Conference, Thalangara, Thalangara Malik Dinar Uroos concluded.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia