അതിര്‍ത്തി തുറക്കാത്ത കര്‍ണാടക നടപടിക്കെതിരെ ഉണ്ണിത്താന് നല്കിയ ഹര്‍ജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും, വാദം കേള്‍ക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിലൂടെ
Apr 2, 2020, 15:46 IST
കാസര്‍കോട്: (www.kasargodvartha.com 02.04.2020) കേരളവുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സുപ്രീം കോടതി വാദം കേള്‍ക്കുക.
അതിര്‍ത്തി പൂര്‍ണമായും അടക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. തലപ്പാടി ചെക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള അതിര്‍ത്തി റോഡുകള്‍ അടച്ചുപൂട്ടിയ കര്‍ണാടക സര്‍ക്കാറിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സഞ്ചാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും എം പി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കര്‍ണാടക അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ചതോടെ കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. മംഗളൂരുവിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ഏഴ് ജീവനുകളാണ് കര്‍ണാടകയുടെ ക്രൂരനടപടിയില്‍ പൊലിഞ്ഞില്ലാതായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എം പി രംഗത്തെത്തുകയും ചെയ്തിരുന്നു. ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ച സംഭവവുമുണ്ടായിരുന്നു.
അതേസമയം അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എല്ലാവുരെയും പിന്തുണയും പ്രാര്ത്ഥനയുമുണ്ടാകണമെന്നും എം പി പ്രതികരിച്ചു.
Keywords: Kasaragod, News, Kerala, COVID-19, MP, Rajmohan Unnithan, court, Video, Conference, Ambulance, Stopped, Women, Unnithan's petition will be here by Supreme court on Friday