വിജയാഹ്ലാദം തുടങ്ങും മുമ്പേ ഉണ്ണിത്താന്‍ കല്യോട്ടെത്തി രക്തസാക്ഷികളുടെ മാതാപിതാക്കളെ കണ്ട് അനുഗ്രഹം വാങ്ങി
May 24, 2019, 21:14 IST
പെരിയ: (www.kasargodvartha.com 24.05.2019) കാസര്‍കോട്ട് നിയുക്ത എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയാഹ്ലാദം തുടങ്ങും മുമ്പേ കല്യോട്ടെത്തി രക്തസാക്ഷികളുടെ മാതാപിതാക്കളെ കണ്ട് അനുഗ്രഹം വാങ്ങി. വെള്ളിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഉണ്ണിത്താന്‍ കല്യോട്ടെത്തിയത്. വിജയകാരണങ്ങളില്‍ ഒന്നായിരുന്നു കല്യോട്ടെ ഇരട്ടക്കൊലപാതകം. കല്യോട്ടെ മണ്ണില്‍ അന്തിയുറങ്ങുന്ന കൃപേഷിന്റെയും ശരതിന്റെയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
കൃപേഷിന്റെ പിതാവ് കൃഷ്ണനെയും, ശരത്‌ലാലിന്റെ പിതാവ് സത്യനാരായണനെയും ചേര്‍ത്തു നിര്‍ത്തി കൈകള്‍ കൂപ്പി രക്തസാക്ഷികള്‍ക്ക് അശ്രുപൂജ അര്‍പ്പിച്ചു. ഉണ്ണിത്താനൊപ്പം മക്കളായ അമല്‍, അഖില്‍, കോണ്‍ഗ്രസ് നേതാക്കളായ പെരിയ ബാലകൃഷ്ണന്‍, എ ഗോവിന്ദന്‍ നായര്‍, പി വി സുരേഷ്, വിനോദ്കുമാര്‍ പള്ളയില്‍വീട്, അഡ്വ. കെ വി രാജേന്ദ്രന്‍, ധന്യാ സുരേഷ്, സാജിത് മൗവ്വല്‍, പി കെ ഫൈസല്‍, നോയല്‍ ടോം തോമസ്, ജി രതികുമാര്‍, അഡ്വ. എം കെ ബാബുരാജ് തുടങ്ങിയവരും ഉണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രിയായിരുന്നു കാസര്‍കോട്ട് ഉണ്ണിത്താന്‍ വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നത്. ഇതിനിടെ അങ്ങിങ്ങുള്ള അക്രമങ്ങളില്‍ പരിക്കേറ്റ് നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കാസര്‍കോട്ടുമുള്ള സ്വകാര്യ ആശുപത്രികളില്‍ കഴിയുന്ന പ്രവര്‍ത്തകരെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് ഉണ്ണിത്താന്‍ താമസസ്ഥലത്തെത്തുമ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് കല്യോട്ടേക്കുള്ള യാത്ര വെള്ളിയാഴ്ച രാവിലെയാക്കിയത്.

അമ്മമാരുടെ കണ്ണുനീര്‍ സിപിഎമ്മിനെ ജില്ലയില്‍ നിന്ന് തൂത്തെറിയുമെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നശേഷം കാസര്‍കോട്ട് എത്തിയ ഉടനെ ഉണ്ണിത്താന്‍ പ്രഖ്യാപിച്ചിരുന്നു. നാടിന്റെ പ്രതീക്ഷയായിരുന്ന രണ്ട് ചെറുപ്പക്കാരെ അരുംകൊല ചെയ്തവര്‍ക്കുള്ള അതിശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും തന്റെ വിജയം കൃപേഷിനും ശരത്തിനും സമര്‍പ്പിക്കുന്നുവെന്നും രാജ്‌മോഹന്‍ പ്രഖ്യാപിച്ചു.
ഇവിടെ എന്റെ കുഞ്ഞുങ്ങളുറങ്ങുന്നുണ്ട്. ഈ നാടും നാട്ടുകാരും എന്റെ ഹൃദയത്തിന്റെ കാന്‍വാസില്‍ ഞാന്‍ മരിക്കുവോളം നിറഞ്ഞു നില്‍ക്കും. ഇവിടുത്തെ അമ്മമാര്‍ സ്വരുക്കൂട്ടിയ കണ്ണീരിറ്റിവീണ ചില്ലിക്കാശുകള്‍ കൊണ്ടാണ് ഞാന്‍ തെരഞ്ഞെടുപ്പിന് പണം കെട്ടിവെച്ചത്. അതിലെ ഓരോ ചില്ലറയും എണ്ണിക്കൂട്ടിയാണ് വരണാധികാരിയായ കളക്ടര്‍ കെട്ടിവെക്കാനുള്ള തുക സ്വീകരിച്ചത്. നിങ്ങളുടെ ആ സ്‌നേഹം എന്നില്‍ എന്നുമുണ്ടാകുമെന്നും ഉണ്ണിത്താന്‍ ഉറപ്പുനല്‍കി.
Keywords: Kerala, news, election, Result, Rajmohan Unnithan, Periya, Murder, Parents, visit, Kasaragod, Unnithan visits Kalyott Kripesh and Sharath's parents.