എം ഡി എം എ മയക്കുമരുന്നുമായി വീണ്ടും 2 യുവാക്കള്‍ അറസ്റ്റില്‍; കാറില്‍ കടത്തിയത് അതിമാരകമായ മയക്കുമരുന്നും ഗുളികകളും
Sep 7, 2019, 17:23 IST
കാസർകോട്: (www.kasargodvartha.com 07.09.2019) എം ഡി എം എ മയക്കുമരുന്നുമായി വീണ്ടും രണ്ട് പേരെ എക്സൈസ് അറസ്റ്റുചെയ്തു. നേരത്തെ ബേക്കലില്‍ നിന്നും രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു രണ്ടു പേര്‍ ആദൂര്‍ കുണ്ടാറില്‍ ബദിയടുക്ക എക്സൈസ് റെയ്ഞ്ചിന്റെ പിടിയിലായത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് കുളംബസാറിലെ റുഹൈബ് സി വി (29), കാസര്‍കോട് ആലംപാടിയിലെ കന്‍സുല്‍ ഹഖ് (28) എന്നിവരെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എഫ് സമീര്‍ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു, സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ്, സജിത്ത്, പ്രതീഷ്, ഡ്രൈവര്‍ വിജയന്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച സന്ധ്യയ്ക്ക് വാഹനപരിശോധന നടത്തുന്നതിനിടെയാണ് മൈസൂര്‍ ഭാഗത്തു നിന്നും വന്ന ഹ്യുണ്ടായ ക്രറ്റ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. 18 മില്ലി എം ഡി എം എ, 20 നൈട്രാസെപാം (11 ഗ്രാം) ഗുളികകള്‍ എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും ഒരാളുടെ ശരീരത്തില്‍ നിന്നുമാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്.
ചെര്‍ക്കള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് വിതരണ സംഘത്തിന് എത്തിച്ചുകൊടുക്കുന്നവരില്‍ പ്രധാനികളാണ് അറസ്റ്റിലായവര്‍. ഒന്നാം പ്രതി റുഹൈബ് നേരത്തെയും മയക്കുമരുന്നു കേസുകളില്‍ പ്രതിയായിരുന്നു. രണ്ടാം പ്രതി കന്‍സുല്‍ ഹഖ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്നുവെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ സമീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും എക്സൈസ് അറിയിച്ചു. നേരത്തെ റുഹൈബും കന്‍സുല്‍ ഹഖും വിദേശത്തായിരുന്നു. ഇവിടെ വെച്ചുള്ള പരിചയമാണ് മയക്കുമരുന്ന് കടത്തിലേക്ക് ഇവരെ നയിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Related News:
ബംഗളൂരുവില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നും തോക്കും തിരകളുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍; നിരവധി കേസുകളില്‍ പ്രതിയായ കത്തി അഷറഫും സുഹൃത്തും കടന്നു കളഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച സന്ധ്യയ്ക്ക് വാഹനപരിശോധന നടത്തുന്നതിനിടെയാണ് മൈസൂര്‍ ഭാഗത്തു നിന്നും വന്ന ഹ്യുണ്ടായ ക്രറ്റ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. 18 മില്ലി എം ഡി എം എ, 20 നൈട്രാസെപാം (11 ഗ്രാം) ഗുളികകള്‍ എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും ഒരാളുടെ ശരീരത്തില്‍ നിന്നുമാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്.
ചെര്‍ക്കള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് വിതരണ സംഘത്തിന് എത്തിച്ചുകൊടുക്കുന്നവരില്‍ പ്രധാനികളാണ് അറസ്റ്റിലായവര്‍. ഒന്നാം പ്രതി റുഹൈബ് നേരത്തെയും മയക്കുമരുന്നു കേസുകളില്‍ പ്രതിയായിരുന്നു. രണ്ടാം പ്രതി കന്‍സുല്‍ ഹഖ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്നുവെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ സമീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും എക്സൈസ് അറിയിച്ചു. നേരത്തെ റുഹൈബും കന്‍സുല്‍ ഹഖും വിദേശത്തായിരുന്നു. ഇവിടെ വെച്ചുള്ള പരിചയമാണ് മയക്കുമരുന്ന് കടത്തിലേക്ക് ഇവരെ നയിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Related News:
ബംഗളൂരുവില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നും തോക്കും തിരകളുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍; നിരവധി കേസുകളില്‍ പ്രതിയായ കത്തി അഷറഫും സുഹൃത്തും കടന്നു കളഞ്ഞു
Keywords: Accuse, Arrest, Court, Excise, Kasaragod, Kerala, News, Police, Video, Youth, Two arrested with mdm