CCTV | മഞ്ചേശ്വരം മിയാപദവിൽ വിദ്യാർഥികളുടെ ദാരുണമരണം നാടിന് ഞെട്ടലായി; ദുരന്തം കോളജിൽ പോവുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Jan 13, 2023, 15:34 IST
മഞ്ചേശ്വരം: (www.kasargodvartha.com) മിയാപദവ് ബാളിയൂരിൽ രണ്ട് വിദ്യാർഥികളുടെ അപകടമരണം നാടിന് ഞെട്ടലായി മാറി. അതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. വെള്ളിയാഴ്ച രാവിലെ 7.15 മണിയോടെയാണ് അപകടം സംഭവിച്ചത്. വിദ്യാർഥികളെ കയറ്റുന്നതിനായി പോവുകയായിരുന്ന സ്‌കൂൾ ബസും എതിർഭാഗത്ത് നിന്ന് വരികയായിരുന്ന ബൈകും മിയാപദവ് ഗ്രാമീണ പാതയിലെ വളവിൽ കൂട്ടിയിടിക്കുകയായിരുന്നു.
മംഗ്ളൂറിലെ ശ്രീദേവി കോളജ് വിദ്യാർഥികളാണ് മൂവരും. ദിവസവും 12 കിലോമീറ്റർ അകലെയുള്ള മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്രവാഹനത്തിൽ പോവുകയും ശേഷം മംഗ്ളൂറിലേക്ക് ട്രെയിനിൽ കയറി കോളജിലേക്ക് പോവുകയുമായിരുന്നു ഇവർ ചെയ്തുകൊണ്ടിരുന്നത്. പതിവുപോലെ കോളജിലേക്ക് പോവാനായി റെയിൽവേ സ്റ്റേഷനിലേക്ക് പോവുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ ദുരന്തം സംഭവിച്ചത്. ഹരീഷ് ഷെട്ടി ശബരിമല തീർഥാടനത്തിന് പോയിരിക്കുന്ന സമയത്താണ് അപകട വാർത്ത എത്തിയത്.
< !- START disable copy paste -->
ബൈകിൽ മൂന്ന് പേരാണുണ്ടായിരുന്നത്. ദർബെ സ്വദേശി ഹരീഷ് ഷെട്ടി - മിയാപദവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പൂർണിമ ഷെട്ടി മകൻ പ്രീതേഷ് ഷെട്ടി (18), ബെജ്ജംഗലയിലെ സുരേഷ് ഭണ്ഡാരി - ഹരിനാശി ഭണ്ഡാരി ദമ്പതികളുടെ മകൻ അഭിഷേക് ഭണ്ഡാരി (18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ, വിശ്വനാഥ ഷെട്ടി - മീനാക്ഷി ദമ്പതികളുടെ മകൻ നമിത്ത് ഷെട്ടി (17) മംഗ്ളൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Keywords: Latest-News, Top-Headlines, Kasaragod, Kerala, Manjeshwaram, Accident, Accidental Death, Bus, School-Bus, Bike-Accident, Bike, Collided, Video, Trragic death of students in Manjeswaram: CCTV footage of accident out.