Uprooting and replanting process | ദേശീയപാത വികസനത്തിന് തടസമാകില്ല; മെര്‍ക്യുറി കുത്തിവെച്ച് ഉണക്കിയ മരത്തിന് പകരം ഒപ്പ് മരച്ചുവട്ടിന് സമീപം സുഗതകുമാരി നട്ട മാവ് അതേപടി മാറ്റി നടുന്നു; 'പയസ്വിനി' ഇനി അട്കത്ബയൽ സ്‌കൂളിൽ വളരും
Jun 15, 2022, 11:26 IST
കാസര്‍കോട്: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റേണ്ടിയിരുന്ന മാവ് അതേപടി പറിച്ചുനടുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഒപ്പ് മരച്ചുവട്ടിനടുത്ത് 2016 ഡിസംബര്‍ മൂന്നിന് കവിയത്രി സുഗതകുമാരി നട്ട 'പയസ്വിനി' എന്ന മാവാണ് അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വേരിന് പോലും ഒരു കോട്ടവും തട്ടാതെ ജെസിബി കൊണ്ട് നാല് ഭാഗത്തു നിന്നും മണ്ണ് നീക്കം ചെയ്ത് ക്രെയ്ന്‍ കൊണ്ട് പൊക്കിയെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ശേഷം മാവ് അട്കത്ബയൽ ഗവ. സ്‌കൂള്‍ മുറ്റത്ത് നടും. പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷയൊരുക്കാൻ എത്തിയിട്ടുണ്ട്.
ഇതിനായി സ്‌കൂളിൽ കുഴി തയ്യാറായിട്ടുണ്ട്. രണ്ടര മീറ്റർ നീളത്തിലും വീതിയിലും രണ്ട് മീറ്റർ ആഴത്തിലുമാണ് കുഴിയെടുത്തിട്ടുള്ളത്. മെര്‍ക്യുറി (രസം) കുത്തിവെച്ച് മരം ഉണക്കിയ സംഭവം വിവാദമായതോടെയാണ് കാസര്‍കോട് പീപിള്‍സ് ഫോറം മുന്‍കൈ എടുത്ത് ഉണക്കിയ മരത്തിനടുത്ത് തന്നെ തണല്‍ മരം വെച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചത്. സുഗതകുമാരി നട്ട തേന്മാവ് പൂത്തുലഞ്ഞ് നിന്നിരുന്നു. സുഗതകുമാരി അന്തരിച്ചപ്പോള്‍ കാസര്‍കോടിന് ഓര്‍മയായി എത്തിയതും ഈ തേന്മാവായിരുന്നു.
അന്ന് മാവ് നട്ട ശേഷം സുഗതകുമാരി നാട്ടിലെ പുഴയുടെ പേര് ചോദിച്ചു, തുടർന്ന് പയസ്വിനി എന്ന് മൂന്ന് വട്ടം പേരുവിളിച്ചു. കവിതയും ചൊല്ലിയാണ് അവർ മടങ്ങിയത്. പുതിയ കാലത്തെ നന്മയിലേക്ക് നയിക്കുന്ന സന്നദ്ധ സേനയായി മുന്നേറാന്‍ തേന്മാവ് നട്ടുകൊണ്ട് സുഗതകുമാരി വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളോട് അന്ന് ആഹ്വാനം ചെയ്തിരുന്നു.
കടകളുടെ കാഴ്ചയ്ക്ക് തടസമാകുന്നതിന്റെ പേരില്‍ കാസര്‍കോട്ട് വിഷം കുത്തിവെച്ച് മരം ഉണക്കുന്ന സംഭവങ്ങള്‍ക്കുള്ള താക്കീത് കൂടിയായിരുന്നു സുഗതകുമാരിയുടെ വാക്കുകള്‍. ദേശീയപാത വികസനത്തിന്റെ ഭാഗമായി അനേകായിരം മരങ്ങളാണ് ഇവിടങ്ങളിൽ വെട്ടിമാറ്റിയത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി നിറഞ്ഞു നിന്ന ഒപ്പ് മരം നേരത്തെ മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ സുഗതകുമാരി നട്ട മാവിന് കോടാലി വീഴ്ത്താന്‍ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത കരാറുകാര്‍ പോലും തയ്യാറായില്ല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മരം മാറ്റുന്ന നടപടികൾ കൈക്കൊള്ളുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Video, Adkathbail, School, Police, National Highway, Tree planted by Sugathakumari is being shifted to School compound; uprooting process underway. < !- START disable copy paste -->