Awareness journey | അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സൈകിളില്‍ വേറിട്ട യാത്ര നടത്തി എഎം ജോയി; നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം
Aug 15, 2022, 19:54 IST
കാസര്‍കോട്: (www.kasargodvartha.com ) അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സൈകിളില്‍ ബോധവത്കരണവുമായി എറണാകുളം സ്വദേശി എഎം ജോയുടെ വേറിട്ട യാത്ര. കാസര്‍കോട് മുനിസിപല്‍ ടൗണ്‍ ഹോള്‍ പരിസരത്ത് എത്തിയ ജോയിയെ നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ സ്വീകരിച്ചു.
10 ദിവസങ്ങള്‍ക്ക് മുമ്പാണ് ബോധവത്കരണ ക്യാംപയിനുമായി ജോയി തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെട്ടത്. മാതാപിതാക്കളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളേയും അതിലേക്ക് പ്രേരിപ്പിക്കുമെന്നും അത് കുട്ടികളെ ശാരീരികമായും മാനസികമായും തളര്‍ത്തിക്കളയുമെന്നും ജോയ് പറയുന്നു.

എല്ലാ പഞ്ചായതുകളിലും കുട്ടികളെ ആകർഷിക്കാൻ കളിസ്ഥലങ്ങൾ നിർമിക്കണമെന്നാണ് ജോയിയുടെ ആവശ്യം. കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ ഏറിവരുന്ന സാഹചര്യമാണ് അതിനെതിരെ രംഗത്തിറങ്ങാൻ ജോയിയെ പ്രേരിപ്പിച്ചത്. വൈപിൻ ഐലൻഡ് സൈകിൾ ക്ലബ്ബിലെ അംഗമാണ് ഇദ്ദേഹം. കുട്ടികളിലടക്കം മൊബൈൽ ഫോണിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന പ്രയാസങ്ങൾ പലരും നേരിടുന്ന സാഹചര്യത്തിൽ ജോയിയുടെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്നും പൊതുജന പിന്തുണയുണ്ടാവണമെന്നും അഡ്വ. വിഎം മുനീർ പറഞ്ഞു.
Keywords: News, Kerala, Kasaragod, Top-Headlines, Travel, Thiruvananthapuram, Mobile Phone, Video, Bicycle, Travel by bicycle from Thiruvananthapuram to Kasaragod against excessive use of mobile phones.
< !- START disable copy paste -->