കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡിലെ ട്രാഫിക് സിഗ്നൽ പരിഷ്‌കാരം വാഹനങ്ങൾക്കും യാത്രക്കാർക്കും വിനയാകുന്നു
Jan 7, 2022, 10:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.01.2022) പുതിയ ബസ് സ്റ്റാൻഡിലെ ട്രാഫിക് പരിഷ്കാരത്തിനെതിരെ പരാതി ഉയരുന്നു. പുതിയ ബസ് സ്റ്റാൻഡിൽ പ്രാവർത്തികമാക്കിയ പുതിയ ട്രാഫിക് പരിഷ്ക്കാരമാണ് യാത്രക്കാർക്കും വഴിയാത്രക്കാർക്കും ഒരുപോലെ വിനയാവുന്നത്.
ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് കടന്നു പോകുന്ന ബസുകൾക്ക് യഥേഷ്ടം പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്കും പയ്യന്നൂർ, ജില്ലാ ആശുപത്രി ഭാഗത്തേക്കും പോകാൻ കഴിയുന്നില്ല. പുതിയ ബസ് സ്റ്റാൻഡിന്റെ രണ്ടുപ്രവേശന കവാടത്തിന് മുന്നിലും ഗ്രാഫിക് സിഗ്നൽ കിട്ടാതെ നിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര കാരണം വാഹനങ്ങൾ ഏറെ നേരം നിർത്തിയിടേണ്ട അവസ്ഥയുണ്ട്.
ബസ് സ്റ്റാൻഡിൽ നിന്നും ജില്ലാ ആശുപത്രി ഭാഗത്തേക്ക് ഓടോറിക്ഷകളിൽ പോകേണ്ട രോഗികൾക്കും യഥേഷ്ടം റോഡ് മറി കടന്ന് പോകാനാവുന്നില്ല. കൃത്യമായ ആസൂത്രണത്തോടെയല്ല ട്രാഫിക് പരിഷ്ക്കാരം ഏർപെടുത്തിയതെന്നാണ് ആക്ഷേപം. വൺവേ ക്രമീരണം ഏർപെടുത്താത്തത് കൊണ്ട് സംസ്ഥാന പാതയിൽ കൃത്യമായി വാഹനങ്ങൾക്ക് കടന്നു പോകാനാകുന്നില്ലെന്നും ഡ്രൈവർമാർ പറയുന്നു.

Keywords: Kasaragod, Kerala, News, Top-Headlines, Kanhangad, Busstand, Bus, Vehicles, Travlling, District-Hospital, Video, Traffic-block, Driver, Traffic signal modification makes difficult for vehicles and passengers.
< !- START disable copy paste -->