Traffic Control | കാര്യങ്കോട്ട് പുതിയ റെയില്‍പാളം കമിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി പണി നടക്കുന്നു; ദേശീയപാതയില്‍ 4 ദിവസം ഗതാഗത നിയന്ത്രണം, ഗേറ്റ് അടച്ചിട്ടു
May 10, 2023, 15:53 IST
നീലേശ്വരം: (www.kasargodvartha.com) കാര്യങ്കോട്ട് നിര്‍മാണം പൂര്‍ത്തിയായ പുതിയ റെയില്‍പാളം കമിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി പണി നടക്കുന്നതിനാല്‍ ദേശീയപാതയില്‍ നാലു ദിവസം ഗതാഗത നിയന്ത്രണം.
നീലേശ്വരം ദേശീയപാതയിലെ പള്ളിക്കര റെയില്‍വേ ഗേറ്റ് ആണ് നാലു ദിവസം അടക്കുന്നത്. 10, 11, 12, 18 തീയതികളിലാണ് ഗേറ്റ് അടച്ചിടുന്നത്. ബുധനാഴ്ച രാവിലെ ഗേറ്റ് അടച്ചതോടെ വാഹനയാത്രക്കാര്‍ വലഞ്ഞു.
കാര്യങ്കോട്ടെ പുതിയ റെയില്‍പാളം കമിഷന്‍ ചെയ്യു ന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. 10 നു രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെയും 11 ന് വൈകിട്ട് 6 മുതല്‍ 12 നു പുലര്‍ചെ ആറു മണി വരെയുമാണ് ഗതാഗതനിരോധനം.

18 നു രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയും ഗേറ്റ് അടച്ചിടും. ഇതുവഴി കടന്നു പോകേണ്ട വാ ഹനങ്ങള്‍ ചായ്യോം അരയാക്കടവ് പാലം വഴിയും കോട്ടപ്പുറം- അച്ചാംതുരുത്തി പാലം വഴിയും തിരിച്ചു വിട്ടിരിക്കുകയാണെന്ന് നീലേശ്വരം പൊലീസ് അറിയിച്ചു.
ടാങ്കര്‍ പോലുള്ള വലിയ വാഹനങ്ങള്‍ ഈ ദിവസങ്ങളില്‍ ഇതുവഴി കടന്നു പോകുന്നതു നിരോധിച്ചിട്ടുണ്ട്. ഇവ മറ്റ് വാഹനങ്ങള്‍ക്ക് തടസമില്ലാത്തവിധം ഒതുക്കി നിര്‍ത്തിയിട്ടു വരുന്നതായും പൊലീസ് പറഞ്ഞു.
മേയ് രണ്ടാം വാരത്തില്‍ പള്ളിക്കരയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മേല്‍പ്പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ദിശയില്‍ വാഹനം കടത്തി വിടാന്‍ ആലോചനയുണ്ടായിരുന്നുവെങ്കിലും പണികള്‍ തീരാന്‍ ഇനിയും രണ്ടാഴ്ചയിലധികം വേണമെന്നിരിക്കെ നാലു ദിവസം ഗേറ്റ് അടക്കുന്നത് ഈ ഭാഗത്ത് ഗതാഗതക്കുരുക്കുണ്ടാക്കുമോയെന്ന ആശങ്കയുമുണ്ട്.
മഴയ്ക്ക് മുമ്പ് മേല്‍പ്പാലത്തിലൂടെ പരീക്ഷണഓട്ടം നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വലിയ ടാങ്കര്‍ ലോറികളും കണ്ടെയ്‌നര്‍ ലോറികളും കാസര്‍കോട് മുതല്‍ തടഞ്ഞ് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പൊലീസ് പാര്‍ക് ചെയ്യുന്നുണ്ട്. ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ മറ്റു വാഹനങ്ങള്‍ക്ക് തടസമില്ലാത്ത രീതിയിലാണ് അനുയോജ്യമായ സ്ഥലങ്ങളില്‍ നിര്‍ത്തുന്നത്. പയ്യന്നൂര്‍ മുതല്‍ കാലിക്കടവ്, ചെറുവത്തൂര്‍ ഭാഗങ്ങളിലും വലിയ വാഹനങ്ങള്‍ തടഞ്ഞ് റോഡിന് തമീപം നിര്‍ത്തിയിടുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെറിയ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്.
Keywords: Kerala News, Kasaragod News, Malayalam News, Traffic News, Nileshwaram News, Traffic control on Nileswaram National Highway for 4 days.