Conference | തീയ്യ മഹാസഭ 'ആരൂഢം 2022' കാസര്‍കോട് ജില്ലാ സമ്മേളനം ഡിസംബര്‍ 17ന് പാലക്കുന്നില്‍
Dec 15, 2022, 21:17 IST
കാസര്‍കോട്: (www.kasargodvartha.com) തീയ്യ മഹാസഭ 'ആരൂഢം 2022' കാസര്‍കോട് ജില്ലാ സമ്മേളനം ഡിസംബര്‍ 17 ന് പാലക്കുന്നില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് പാലക്കുന്നില്‍ സാംസ്‌കാരിക ഘോഷയാത്ര നടക്കും. തുടര്‍ന്ന് മാഷ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ആചാര സ്ഥാനികര്‍ സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ എന്നിവര്‍ ദീപം തെളിയിക്കുന്നതോടെ തുടക്കം കുറിക്കും.
അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പിസി വിശ്വംഭരന്‍ പണിക്കര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം സംഘടന സന്ദേശം നല്‍കും. മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് വിശിഷ്ടാതിഥിയാകും. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനെ ആദരിക്കും. വൈകുന്നേരം സമാപന സമ്മേളനം അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ എം കെ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രടറി പിടി ഹരിഹരന്‍ പ്രമേയം അവതരിപ്പിക്കും.
വടക്കേ മലബാറില്‍ തീയ്യ സമുദായത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിനായി അര്‍ഹതപ്പെട്ട സംവരണ ആനുകൂല്യം അനുവദിച്ച് കിട്ടുന്നതിനായി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജില്ലാ സമ്മേളനം ഈ വിഷയം ഗൗരവമായി ചര്‍ച ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം, പി സി വിശ്വംഭരന്‍ പണിക്കര്‍, ചന്ദ്രന്‍ പുതുക്കൈ, രാഘവന്‍ തിമിരി, കെ വി പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, District-Conference, Conference, Thiyya Maha Sabha Kasaragod District Conference on 17th December.
< !- START disable copy paste -->