Vaccination | കുളമ്പുരോഗത്തെ പ്രതിരോധിക്കാം; മൂന്നാം ഘട്ട പ്രതിരോധ കുത്തിവയ്പിന് ചൊവ്വാഴ്ച തുടക്കമാകും
Nov 14, 2022, 17:37 IST
കാസര്‍കോട്: (www.kasargodvartha.com) സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മൂന്നാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന് ചൊവ്വാഴ്ച (നവംബര്‍ 15) തുടക്കമാകുമെന്ന് മൃഗസംരക്ഷണ ഓഫീസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ എട്ടുവരെ തുടരുന്ന കുത്തിവയ്പ് കാംപയിന്‍ രാവണീശ്വരം മൃഗാശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വീടു വീടാന്തരം കയറിയോ ക്യാംപ് വെച്ചോ, അതാതിടത്തെ പ്രാദേശിക കമിറ്റികളുടെ തീരുമാനപ്രകാരം കുത്തിവയ്പ് നല്‍കും. ജില്ലയില്‍ 73968 കന്നുകാലികളും 1506 എരുമകളുമാണ് ഉള്ളത്. കുത്തിവയ്പിനായി 93 സ്‌ക്വാഡുകളെ സജ്ജമാക്കി. കുത്തിവച്ച ശേഷം 12 അക്കമുള്ള കമ്മലും ചെവിയില്‍ തൂക്കും. വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തി സൂക്ഷിക്കും.
ഇവ ഇന്‍ഷൂറന്‍സ്, കാലിത്തീറ്റ വിതരണ പദ്ധതി, ധനസഹായം എന്നിവക്കായി ഉപയോഗിക്കും. കുത്തിവയ്പ് സൗജന്യമാണെന്നും കര്‍ഷകര്‍ അവസരം വിനിയോഗിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബി സുരേഷ്, ഡോ. എസ് മഞ്ജു, ഡോ. എ മുരളീധരന്‍, ഡോ. ഇ ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Vaccinations, Press Meet, Video, Health, Third phase of foot-and-mouth disease vaccination will begin on Tuesday.
< !- START disable copy paste -->