city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെയ്യങ്കയത്ത് മത്സ്യങ്ങള്‍ കൂട്ടത്തോടെ കരയിലേക്ക് കയറിയത് ഇക്കാരണങ്ങള്‍ കൊണ്ട്...

ബോവിക്കാനം: (www.kasargodvartha.com 20.05.2019) എരിഞ്ഞിപ്പുഴ പാലത്തിന് സമീപം നെയ്യങ്കയത്തില്‍ മല്‍ത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് കടുത്ത പാരിസ്ഥിതിക ആഘാതത്തെ തുടര്‍ന്നെന്ന് വിലയിരുത്തല്‍. പയസ്വിനി പുഴയുടെ ഏറ്റവും ആഴമേറിയ ഭാഗമായ നെയ്യങ്കയം ചരിത്രത്തില്‍ ആദ്യമായാണ് വേനലില്‍ വറ്റുന്നത്. കഴിഞ്ഞ കാലങ്ങളില്‍ വേനലിലും ജനങ്ങളുടെ ദാഹമകറ്റാന്‍ നീരുറവകള്‍ സജീവമായിരുന്ന നെയ്യങ്കയം ഇത്തവണ നേരത്തെ തന്നെ വരള്‍ച്ചയുടെ അടയാളങ്ങള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കയത്തിലെ മീനുകള്‍ വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് ശ്വാസം മുട്ടി ചത്തൊടുങ്ങുകയായിരുന്നു.


മീനുകള്‍ ചത്തൊടുങ്ങിയത് ജനങ്ങളില്‍ ആശങ്ക പരത്തിയെങ്കിലും വിലയേറിയ പുഴമീന്‍ കൈക്കലാക്കാന്‍ ആണ് പലരും ശ്രമിച്ചത്. 10 കിലോഗ്രാം വരെ തൂക്കമുള്ള മീനുകള്‍ കരക്കടിഞ്ഞതോടെ നാട്ടുകാരും വഴിയാത്രക്കാരും വരെ മീന്‍ ശേഖരിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ വിവരം അറിഞ്ഞെത്തിയ പോലീസ്, മീനുകള്‍ ഭക്ഷ്യ യോഗ്യമല്ലെന്ന് അറിയിച്ചു. മീനുകള്‍ കൊണ്ട് പോകുന്നത് വിലക്കുകയും കയത്തില്‍ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

എന്നാല്‍ കടുത്ത പാരിസ്ഥിതിക ആഘാതത്തെ തുടര്‍ന്നാണ് കയം വറ്റിയതെന്നും മീനുകള്‍ ചത്തൊടുങ്ങിയതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നിലവില്‍ കൃഷി ആവശ്യങ്ങള്‍ക്കായി പുഴയിലെ വെള്ളം മോട്ടോര്‍ വെച്ച് ഉപയോഗിക്കുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് നിരവധി മോട്ടോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതും കടുത്ത വരള്‍ച്ചയുമാണ് പുഴയുടെ ആഘാതത്തിനും മത്സ്യങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമെന്നും വിലയിരുത്തുന്നു.


പയസ്വിനി പുഴയുടെ ഏറ്റവും ആഴമേറിയ ഭാഗമാണ് നെയ്യം കയം. നാട്ടുകാര്‍ക്കെന്നും അത്ഭുതമായിരുന്നു ഇത്. ഏകദേശം 40 അടിയോളം ആഴമുള്ള ഈ കയത്തില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപെട്ടത് നിരവധി ആളുകള്‍ക്കാണ്. കാട്ടാനകള്‍ ഉള്‍പ്പെടെ വെള്ളം കുടിക്കാന്‍ ഇവിടെ എത്താറുണ്ട്. നിരവധി പുഴമല്‍സ്യങ്ങളും പാലപൂവന്‍ എന്ന അപൂര്‍വ്വ ഇനം ആമകളും നിലനില്‍ക്കുന്ന ഈ ജൈവസമ്പത്ത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണെന്നും കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാന്‍ എരിഞ്ഞിപ്പുഴയില്‍ തടയണ സ്ഥാപിക്കണം എന്നും ഡിവൈഎഫ്‌ഐ ഇരിയണ്ണി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

നെയ്യങ്കയത്ത് മത്സ്യങ്ങള്‍ കൂട്ടത്തോടെ കരയിലേക്ക് കയറിയത് ഇക്കാരണങ്ങള്‍ കൊണ്ട്...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: kasaragod, news, Kerala, Top-Headlines, Bovikanam, Erinjhippuza, River, fish, Police, These are the causes for the death of fishes at neyyamkayam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia