Theft attempt | നഗരത്തിലെ 3 കടകളിൽ മോഷണ ശ്രമം; ഒരിടത്ത് നിന്ന് സിസിടിവിയുടെ ഡിവിആർ കവർന്നു
Jun 19, 2022, 13:39 IST
കാസർകോട്: (www.kasargodvartha.com) നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം ടെലിഫോൺ എക്‌സ്ചേൻജിന് മുൻവശമുള്ള മൂന്ന് കടകളിൽ മോഷണ ശ്രമം. സുചിത്രയുടെ ഉടമസ്ഥയിലുള്ള പ്രെറ്റി വുമൻ ബ്യൂടി പാർലർ, ഹാരിസിന്റെ ഉടമസ്ഥതയിലുള്ള സ്‌കിൻ ടോൻ കോസ്‌മെറ്റിക് കട, മി ആൻഡ് മി ഫാൻസി കട എന്നിവിടങ്ങളിലാണ് കവർചാ ശ്രമം നടന്നത്.
സ്‌കിൻ ടോൻ കടയിൽ നിന്ന് സിസിടിവിയുടെ ഡിവിആർ കവർന്നിട്ടുണ്ട്. കൂടുതൽ വസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കടകളുടെ പൂട്ട് പൊളിച്ച നിലയിലാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. പ്രെറ്റി വുമൻ കടയുടെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ ഉടമകൾ കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നഗര മധ്യത്തിൽ കടകൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ കൂടി വരുന്നതിന്റെ ആശങ്കയിലാണ് വ്യാപാരികൾ. അധികൃതരുടെ ഇടപെടൽ കൂടുതൽ ശക്തമാകേണ്ടിയിരിക്കുന്നുവെന്നാണ് ഇവർ പറയുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Theft, Robbery, Video, Crime, Police, Case, Complaint, Case, Merchant, Theft attempt at 3 shops in Kasaragod. < !- START disable copy paste -->