city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി ബി അബ്ദുര്‍ റസാഖിന്റെ ഓര്‍മയില്‍ മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ലീഗ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍

കാസര്‍കോട്: (www.kasargodvartha.com 25.09.2019)  അന്തരിച്ച മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരത്ത് എംഎല്‍എയുമായിരുന്ന പി ബി അബ്ദുര്‍ റസാഖിന്റെ ഓര്‍മയില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച എം സി ഖമറുദ്ദീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അദ്ദേഹം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കുക. അബ്ദുര്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നുള്ള സഹതാപതരംഗവും തന്റെ വിജയത്തിന് സഹായകമാകും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 11,000 ലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് മഞ്ചേശ്വരത്ത് യുഡിഎഫിന് ലഭിച്ചത്. അതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത്തവണ ലഭിക്കും. ബിജെപിയുടെയും ആര്‍എസ്എസിന്റെയും അജണ്ടകള്‍ മണ്ഡലത്തിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള ഒരാള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് പാണക്കാട്ട് നടന്ന പ്രതിഷേധം ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതിനുമുമ്പും ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നായിരുന്നു എംസിയുടെ പ്രതികരണം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം അതെല്ലാം അടഞ്ഞ അധ്യായങ്ങളായി മാറുകയായിരുന്നുവെന്നും ഖമറുദ്ദീന്‍ വ്യക്തമാക്കി.

പി ബി അബ്ദുര്‍ റസാഖിന്റെ ഓര്‍മയില്‍ മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ലീഗ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Video, kasaragod, Kerala, news, Manjeshwaram, by-election, election, P.B. Abdul Razak, MLA, election, Voters list, M.C.Khamarudheen, The voters of Manjeswaram will win the UDF by a huge margin, Says MC Qamarudheen    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia