city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പള പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍-4; സംഘത്തിന്റെ ചതിയില്‍പെട്ട 15 കാരിയെ തട്ടിക്കൂട്ടി വിവാഹം ചെയ്തുകൊടുക്കുന്ന വീഡിയോ കാസര്‍കോട് വാര്‍ത്തയ്ക്ക്

ഉപ്പള: (www.kasargodvartha.com 21.07.2018) ഉപ്പള പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍ പുറത്തു വന്നതിനു പിന്നാലെ സംഘത്തിന്റെ ചതിയില്‍പെട്ട 15 കാരിയെ തട്ടിക്കൂട്ടി വിവാഹം ചെയ്തുകൊടുക്കുന്ന വീഡിയോ കാസര്‍കോട് വാര്‍ത്തയ്ക്ക് ലഭിച്ചു. നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തില്‍ തറയില്‍ തുണിവിരിച്ച് അഞ്ചു പേര്‍ വിവാഹ നാടകം നടത്തുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ചടങ്ങായി മാറേണ്ട വിവാഹമെന്ന സ്വപ്‌നത്തെ കളങ്കപ്പെടുത്തുന്ന രീതിയിലാണ് ചിലര്‍ ഇത് നടത്തിയിരിക്കുന്നത്.

കല്ലുകള്‍ അടുക്കിവെച്ച് ഒരു മുറിയെന്നു പോലും പറയാന്‍ കഴിയാത്ത സ്ഥലത്ത് വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. വിവാഹം കഴിച്ചുകൊടുക്കാന്‍ യോഗ്യതപ്പെട്ടവര്‍ ഈ ചടങ്ങിന് പങ്കെടുക്കില്ലെന്ന് ഏതൊരാള്‍ക്കും വീഡിയോ കണ്ടാല്‍ മനസിലാകും. കാഞ്ഞങ്ങാട്ടെ ഒരു യുവാവിന് പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുത്തു എന്ന വിവരമാണ് പുറത്തുവന്നത്. സാധാരണ ഇത്തരം ചടങ്ങുകള്‍ ആരാധനാലയങ്ങളിലോ വീട്ടില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തോ ആണ് നടത്താറുള്ളത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് നിയമം മൂലം വിലക്ക് നിലവിലുള്ളപ്പോഴാണ് പെണ്‍കുട്ടിക്ക് വിവാഹം നടത്തിക്കൊടുത്തിരിക്കുന്നത്. ഈ പെണ്‍കുട്ടിയെ ചിലര്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകളാണ് നേരത്തെ പുറത്തുവന്നത്. പത്തോളം ക്വാര്‍ട്ടേഴ്‌സുകള്‍ നടത്തുന്ന യുവതിയാണ് പെണ്‍വാണിഭത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇവരുടെ കസ്റ്റഡിയില്‍ മറ്റു നിരവധി പെണ്‍കുട്ടികളും ഉള്‍പെട്ടതായി വ്യക്തമായിട്ടുണ്ട്. ഉന്നതര്‍ക്കടക്കം പങ്കുള്ള ഈ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനത്തിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരാനുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് തട്ടിക്കൂട്ടി വിവാഹത്തിന്റെ വീഡിയോ കൂടി പുറത്തുവന്നിരിക്കുന്നത്.
ഉപ്പള പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍-4; സംഘത്തിന്റെ ചതിയില്‍പെട്ട 15 കാരിയെ തട്ടിക്കൂട്ടി വിവാഹം ചെയ്തുകൊടുക്കുന്ന വീഡിയോ കാസര്‍കോട് വാര്‍ത്തയ്ക്ക്

സ്വര്‍ണക്കടത്തുമായും ഈ സംഘത്തിന് ബന്ധമുണ്ട്. വലയിലാകുന്ന പെണ്‍കുട്ടികളെയും യുവതികളെയും പെണ്‍വാണിഭത്തിനും സ്വര്‍ണക്കടത്തിനും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സംഘത്തിന്റെ പിടിയില്‍പെട്ട 15 കാരിക്ക് പാസ്‌പോര്‍ട്ട് ഉണ്ടാക്കിക്കൊടുത്തതായും പെണ്‍കുട്ടിയെ ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമം നടത്തുന്നതായും സൂചനകള്‍ പുറത്തുവന്നിരുന്നു. ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് വ്യാജ രേഖകള്‍ ഉപയോഗിച്ചുള്ള പാസ്‌പോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടിക്കും വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. വലയിലാകുന്ന യുവതികളെ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ശേഷം അവരെക്കൊണ്ട് തന്നെ ചില ജ്വല്ലറികളില്‍ സ്വര്‍ണം വില്‍പന നടത്താന്‍ നിര്‍ബന്ധിക്കുകയുമാണ് ചെയ്യുന്നത്. സംഘത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഒരു യുവതി തന്റെ കുടുംബത്തിന്റെ മനസമാധാനം തകര്‍ന്നതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഒഴിവാക്കാന്‍ ഇവരെ പാരിതോഷികം നല്‍കി സന്തോഷിപ്പിച്ചതായും ഇവര്‍ക്ക് പുത്തന്‍ സ്‌കൂട്ടര്‍ എടുത്തുനല്‍കിയതായും വിവരം പുറത്തുവന്നിട്ടുണ്ട്.

WATCH VIDEO

Related Stories:
ഉപ്പള പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍-3; ഇടപാടുകള്‍ നടക്കുന്നത് കാസര്‍കോട്ടെ ലോഡ്ജ് കേന്ദ്രീകരിച്ച്, പെണ്‍വാണിഭ നടത്തിപ്പുകാരിക്ക് വ്യാജപാസ്‌പോര്‍ട്ട് സംഘവുമായും ബന്ധം, 15 കാരിക്ക് പാസ്‌പോര്‍ട്ടെടുത്തു

ഉപ്പള പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍-2; സംഘത്തിന്റെ പിടിയില്‍ കുടുങ്ങിയതോടെ സമാധാന ജീവിതം നഷ്ടപ്പെട്ടെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍, സംഘത്തിന് വേണ്ടി സ്വര്‍ണം കടത്തിയതായും കുറ്റസമ്മതം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Uppala, Video, Top-Headlines, Wedding, marriage, The Story of immoral gang in Uppala-4
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia