കാഴ്ചക്കാരിൽ കൗതുകമുണർത്തി വീട്ടുമുറ്റത്ത് ഭീമൻ ശലഭം വിരുന്നെത്തി; ജീവിതത്തിൽ ഒരിക്കലും ഭക്ഷണം കഴിക്കാത്ത ശലഭത്തിന്റെ വിശേഷങ്ങൾ ഏറെ
May 28, 2021, 06:34 IST
വിദ്യാനഗർ: (www.kasargodvartha.com 28.05.2021) വീട്ടുമുറ്റത്ത് വിരുന്നെത്തിയ ഭീമൻ ശലഭം വീട്ടുകാർക്ക് കൗതുകമായി. ചെട്ടുംകുഴി അഹ്‌മദ് കുന്നരിയത്തിന്റെ വീട്ടിലാണ് ശലഭത്തെ കണ്ടത്. ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നായ അറ്റ്‌ലസ് മോത് ആണ് അതിഥിയായെത്തിയത്. നാഗശലഭം എന്നും ഇത് അറിയപ്പെടുന്നു. രാത്രിയിലാണ് ഇവ സജീവമാവുന്നത്.
തവിട്ട് കലർന്ന ചുവപ്പ് നിറമുള്ള ഇവയ്ക്ക് 10 ഇഞ്ച് വലിപ്പമാണുള്ളത്. ഇരുചിറകുകളും വിടർത്തുമ്പോൾ 240 മിലി മീറ്റർ നീളമുണ്ട്. മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്. നാല് ശലഭങ്ങളാണ് വീട്ടുമുറ്റത്ത് കണ്ടതെന്ന് വീട്ടുകാരനായ അഹ്‌മദിന്റെ മകൻ ഫൈസൽ കാസർകോട് വാർത്തയോട് പറഞ്ഞു. ശലഭങ്ങൾ ഉണ്ടായിരുന്ന ചെടിയിൽ മുട്ടയെ കണ്ടതായും ഫൈസൽ കൂട്ടിച്ചേർത്തു.

സാധാരണയായി ഉൾവനങ്ങളിലാണ് ഇവ കണ്ടുവരുന്നത്. ഇവയുടെ മുൻചിറകുകളിൽ പാമ്പിന്റെ രൂപം പോലെ കാണാം. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനാണ് ഇത് ഉപയോഗിക്കുന്നത്. സ്‌നേക്‌സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്. രണ്ടാഴ്ച മാത്രമാണ് ഈ ശലഭങ്ങളുടെ ആയുസ്. പുഴുവായിരിക്കുമ്പോൾ തന്നെ അവയുടെ ശലഭ ജീവിതത്തിനു ആവശ്യമായ അത്രയും ഊർജം, ഇലകൾ കഴിച്ചു സംഭരിച്ചു വെക്കും. വിരിഞ്ഞിറങ്ങിയ ശേഷം ഊർജനഷ്ടം ഒഴിവാക്കാൻ അവ അധികം ദൂരം പറക്കാറില്ല. ലാർവയിൽ നിന്നു വിരിഞ്ഞിറങ്ങുന്ന അറ്റ്ലസ് മോത്തുകൾക്ക് വായയും ഉണ്ടാകാറില്ല.
ഭീമാകാരനായ ശലഭത്തെ നേരിൽ കാണാതായതിനെ സന്തോഷത്തിലാണ് കുട്ടികൾ ഉൾപെടെയുള്ളവർ.
Keywords: Kerala, News, Kasaragod, Vidya Nagar, Animal, House, Children, Video, Butterfly, The giant butterfly feasted in the backyard to the delight of the spectators; There are many stories of butterflies that have never eaten in their lives.
< !- START disable copy paste -->