ഫ്രിഡ്ജിലെ കംപ്രസര്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട് ഭാഗികമായി കത്തി നശിച്ചു
Jun 14, 2019, 13:47 IST
കാസര്‍കോട്: (www.kasargodvartha.com 14.06.2019) ഫ്രിഡ്ജ് തീപിടിച്ച് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ചൗക്കി കമ്പാറിലെ അഷ്‌റഫ് മൗലവിയുടെ വീടിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് സംഭവം. അടുക്കള ഭാഗത്ത് വെച്ചിരുന്ന ഫ്രിഡ്ജാണ് തീ പിടിച്ച് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന അഷ്‌റഫ് മൗലവിയും ഭാര്യ ഖൈറുന്നീസയും 7 വയസ്സില്‍ താഴെയുള്ള 3 കുട്ടികളും വീടിന്റെ ടെറസ്സില്‍ കേറിയാണ് രക്ഷപ്പെട്ടത്. ഫ്രിഡ്ജ് കൂടാതെ ജ്യൂസ് മെഷീന്‍, മിക്‌സി തുടങ്ങി മുഴുവന്‍ അടുക്കള ഉപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു. കൂടാതെ കിടപ്പുമുറിയിലെ വസ്ത്രങ്ങള്‍ കരിയും പുകയും പിടിച്ച് ഉപയോഗശൂന്യമായി.
അഷ്‌റഫ് മൗലവി പൈപ്പ് കൊണ്ട് വെള്ളമടിച്ച് കെടുത്തിയതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല. ഫ്രിഡ്ജിലെ കംപ്രസര്‍ ചൂടായി തീ പിടിച്ച് പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. 3 മാസങ്ങള്‍ക്ക് മുമ്പാണ് തകരാറിലായ കംപ്രസര്‍ നന്നാക്കിയത്. തീപിടുത്തത്തില്‍ വീടിനകത്തെ ഇലക്ട്രിക് വയറിംഗ് പൂര്‍ണമായും കത്തി നശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫ്രിഡ്ജിന് സമീപം പാചക വാതക സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും ഇതിലേക്ക് തീ പടരാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
Keywords: Kasaragod, News, Kerala, Fire, Gas cylinder, The compressor of the fridge exploded