കടലിൽ കുളിച്ചു കൊണ്ടിരുന്ന വിദ്യാർഥിയെ കാണാതായി; തിരച്ചിൽ തുടങ്ങി
Apr 8, 2021, 20:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.04.2021) കടലിൽ കുളിച്ചു കൊണ്ടിരുന്ന വിദ്യാർഥിയെ കാണാതായി. കോസ്റ്റൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടങ്ങി. കാഞ്ഞങ്ങാട് ബല്ലാകടപ്പുറം മീനാപ്പീസിലാണ് സംഭവം.
വടകരമുക്കിലെ സകരിയ്യയുടെ മകനും അജാനൂർ ക്രസന്റ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ അജ്മലിനെ (15) യാണ് കടലിൽ കാണാതായത്. കുളിക്കുകയായിരുന്ന ആറ് വിദ്യാർഥികളിൽ ഒരാളെയാണ് കാണാതായത്.
കാഞ്ഞങ്ങാട് കടപ്പുറം, പുഞ്ചാവി, ഒഴിഞ്ഞവളപ്പ് ഭാഗങ്ങളിലെ യുവാക്കളടക്കം രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കടലിലും തിരച്ചിൽ നടത്തുന്നുണ്ട്. ഫയർഫോഴ്സ് വെളിച്ച സൗകര്യം ഒരുക്കി തീരത്ത് തിരച്ചിൽ നടത്തിവരുന്നു.
Keywords: Kerala, News, Kasaragod, Kanhangad, Missing, Boy, Sea, Top-Headlines, Fire force, Video, The boy who was bathing in the sea has gone missing; The search began.
< !- START disable copy paste -->