Exhibition | തളങ്കര മാലിക് ദീനാര്‍ ഉറൂസ്: വ്യവസായ വാണിജ്യ വകുപ്പിന്റെ പ്രദര്‍ശനം ജനുവരി 12 മുതല്‍ 15 വരെ
Jan 10, 2023, 20:32 IST
കാസര്‍കോട്: (www.kasargodvartha.com) കേരള സര്‍കാര്‍ വ്യവസായ വാണിജ്യ വകുപ്പ് കാസര്‍കോട് താലൂക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് താലൂക് തല വ്യവസായ പ്രദര്‍ശന വിപണന മേള നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തളങ്കര മാലിക് ദിനാര്‍ ഉറൂസ് പരിപാടിയോട് അനുബന്ധിച്ച് ജനുവരി 12 മുതല്‍ 15 വരെ കൈറ്റ് ഇന്‍ഡസ്ട്രിയല്‍ 2023 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 12ന് വൈകിട്ട് നാല് മണിക്ക് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. തളങ്കര ഗസ്സാലി നഗറിലെ ക്ഷേത്ര പരിസരത്താണ് പ്രദർശന സ്റ്റാളുകൾ ഒരുക്കുക.
കാസര്‍കോട് പ്രദേശത്തെ വ്യവസായ സംരംഭകരുടെ വ്യത്യസ്തമായ ഉത്പന്നങ്ങളാണ് പരിപാടിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഭക്ഷ്യ ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, എന്‍ജിനീയറിംഗ് ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നീ മേഖലകളിലെ വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംരംഭകര്‍ക്ക് സൗജന്യമായിട്ടാണ് സ്റ്റാളുകള്‍ അനുവദിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ താലൂക് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ സുനില്‍ എ, കാസര്‍കോട് ബ്ലോക് വ്യവസായ വികസന ഓഫീസര്‍ ബിപിന്‍ രാജ് ബി, കാറഡുക്ക ബ്ലോക് വ്യവസായ വികസന ഓഫീസര്‍ ഉമേഷ എ, പുത്തിഗേ ഗ്രാമപഞ്ചായത്ത് ഇന്റേണ്‍ റിഥ്വിക്ക് രവി എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Malik Deenar, Uroos, Makham-Uroos, Exhibition, Products-Exhibition, N.A.Nellikunnu, Thalangara, Thalangara Malik Dinar Uroos, Department of Industry and Commerce, Thalangara Malik Dinar Uroos: Exhibition by Department of Industry and Commerce from 12th to 15th January.
< !- START disable copy paste -->