പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയ അധ്യാപകനെ വിദ്യാര്‍ത്ഥി ചെകിട്ടത്തടിച്ചു; വിദ്യാര്‍ത്ഥിക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു; വിവരമറിഞ്ഞെത്തിയ രക്ഷിതാവും കയ്യേറ്റത്തിന് ശ്രമിച്ചു, രക്ഷിതാവും പോലീസ് പിടിയില്‍
Feb 8, 2019, 21:03 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2019) പ്ലസ് ടു മോഡല്‍ പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയ അധ്യാപകനെ വിദ്യാര്‍ത്ഥി ചെകിട്ടത്തടിച്ച് വീഴ്ത്തി. കേള്‍വിശക്തി നഷ്ടപ്പെട്ടതായി സംശയം ഉയര്‍ന്നതിനെതുടര്‍ന്ന് അധ്യാപകനെ കാസര്‍കോട്ടെ ആശുപത്രിയില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാക്കി. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരി സ്വദേശി ഡോ. ബോബി ജോസി (44) നെയാണ് വിദ്യാര്‍ത്ഥി കോപ്പിയടി പിടിച്ചപ്പോള്‍ ചെകിട്ടത്തടിച്ച് വീഴ്ത്തിയത്.
വീഴ്ചയില്‍ അധ്യാപകന്റെ തോളെല്ലും തകര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ബിസിനസ് സ്‌റ്റേഡീസ്, ഫിസിക്‌സ് പകരീക്ഷകളാണ് നടന്നത്. 3.45ന് വിദ്യാര്‍ത്ഥി കോപ്പിയടിക്കുന്നതുകണ്ട് അധ്യാപകന്‍ കടലാസ് എടുക്കാന്‍ തുനിഞ്ഞപ്പോഴാണ് വിദ്യാര്‍ത്ഥി അധ്യാപകന്റെ കൈതണ്ടപിടിച്ച് ചെകിട്ടത്തടിച്ചത്. ശക്തമായ അടിയില്‍ അധ്യാപകന്‍ നിലത്തുവീണപ്പോഴാണ് തോളെല്ല് പോട്ടിയത്. നിലത്തുവീണപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയുംചെയ്തു. അക്രമത്തിന് പരീക്ഷാഹാളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെല്ലാം സാക്ഷികളായിരുന്നു. ശബ്ദംകേട്ട് മറ്റു അധ്യാപകര്‍ ഓടിയെത്തിയാണ് അധ്യാപകനെ രക്ഷപ്പെടുത്തിയത്.
എട്ട് വര്‍ഷമായി ചെമ്മനാട് സ്‌കൂളില്‍ പ്ലസ് ടു അധ്യാപകനായി ജോലിചെയ്യുന്ന ബോബി ജോസ് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. എന്നിട്ടും കോപ്പിയടി പിടികൂടിയതിന്റെ പേരില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദിച്ചതിന്റെ ഞെട്ടലിലാണ് സഹപാഠികളായ വിദ്യാര്‍ത്ഥികളും അധ്യാപകന്റെ സഹപ്രവര്‍ത്തകരും. വിവരമറിഞ്ഞ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തിയപ്പോഴാണ് അദ്ദേഹവും അധ്യാപകനുനേരെ കയ്യേറ്റതിന് മുതിര്‍ന്നത്.
അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ ഐ പി സി 308 പ്രകാരം നരഹത്യാശ്രമത്തിനും 326, 323, 332 വകുപ്പുകള്‍ അനുസരിച്ചും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Chemnad, School, Student, Examination, Teacher, Attack, Injured, Video, Teacher attacked by student
< !- START disable copy paste -->