city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Project | ലഹരിക്കെതിരെ പദ്ധതിയുമായി സുല്‍ത്താന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്‌സ്; 'ഡിയര്‍ പാരന്റ് - കുട്ടികള്‍ക്കൊരു കരുതല്‍' ഉദ്ഘാടനം നവംബര്‍ 26ന്

കാസര്‍കോട്: (www.kasargodvartha.com) വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കുട്ടികളെ ലഹരിയുടെ ചതിക്കുഴിയില്‍ വീഴാതെ ജീവിത വിജയത്തിലേക്ക് നയിക്കാന്‍ രക്ഷിതാക്കളെ ശാസ്ത്രീയമായി പ്രാപ്തരാക്കാന്‍ സുല്‍ത്താന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്‌സ്, 'ഡിയര്‍ പാരന്റ്' - കുട്ടികള്‍ക്കൊരു കരുതല്‍ പദ്ധതി നടപ്പാക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
               
Project | ലഹരിക്കെതിരെ പദ്ധതിയുമായി സുല്‍ത്താന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്‌സ്; 'ഡിയര്‍ പാരന്റ് - കുട്ടികള്‍ക്കൊരു കരുതല്‍' ഉദ്ഘാടനം നവംബര്‍ 26ന്

മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന സ്ഥാപനത്തിന്റെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 26ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പെര്‍ഡാല നവജീവന ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിക്കും .

നാര്‍കോടിക് സെല്‍ ഡിവൈഎസ്പി മാത്യു എം എ മുഖ്യാതിഥിയായിരിക്കും. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെപി വിനോദ് കുമാര്‍, സുല്‍ത്താന്‍ ഗോള്‍ഡ് മാനജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുര്‍ റഊഫ്,
എന്നിവര്‍ പങ്കെടുക്കും. ജേസീസ് രാജ്യാന്തര പരിശീലകന്‍ വി വേണുഗോപാലാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി സുല്‍ത്താന്‍ ഗോള്‍ഡ് സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.
                 
Project | ലഹരിക്കെതിരെ പദ്ധതിയുമായി സുല്‍ത്താന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്‌സ്; 'ഡിയര്‍ പാരന്റ് - കുട്ടികള്‍ക്കൊരു കരുതല്‍' ഉദ്ഘാടനം നവംബര്‍ 26ന്

പാരന്റിങ് കൗണ്‍സിലിംഗ്, ചൈല്‍ഡ് സൈകോളജി, ഹാപിനെസ് ഇന്‍ ഹോം, ന്യൂജന്‍ തെറാപി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പെടുത്തി സുല്‍ത്താന്‍ എംഡി ഡോ. അബ്ദുര്‍ റഊഫിന്റെ പ്രത്യേക താല്പര്യം അനുസരിച്ച് ശാസ്ത്രീയമായി തയ്യാറാക്കിയ ഡിയര്‍ പാരന്റ് 2.0, ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍, സ്ഥാപനങ്ങള്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ക്ക് 9495916916, 04994220064 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .

സുല്‍ത്താന്‍ സ്ഥാപകനായ ടിഎം കുഞ്ഞഹ് മദിന്റെ പേരിലുള്ള സുല്‍ത്താന്‍ കുഞ്ഞഹ് മദ് മെമോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റിയുടെ ഭാഗമായി ഒട്ടനവധി പദ്ധതികള്‍ സുല്‍ത്താന്‍ കാസര്‍കോട്ട് ചെയ്തുവരുന്നുണ്ട്. നേരത്തെ മംഗല്‍പാടി സര്‍കാര്‍ ആശുപത്രിയിലേക്ക് ഡയലിസിസ് മെഷീന്‍ ട്രസ്റ്റ് അനുവദിച്ചിട്ടുണ്ട്. 2010ല്‍ ഏകദേശം 10 ലക്ഷം രൂപ ചിലവില്‍ കാസര്‍കോട്ടെ ആദ്യത്തെ ഓടോമെറ്റെഡ് ട്രാഫിക് സിഗ്‌നല്‍ സംവിധാനം പ്രസ് ക്ലബ് ജന്‍ക്ഷനില്‍ സ്ഥാപിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ച് ലക്ഷം രൂപ ചിലവില്‍ ടൈമര്‍ സിസ്റ്റം കൂടി ഉള്‍പെടുത്തി സിഗ്‌നല്‍ ലൈറ്റ് പൂര്‍ണമായും നവീകരിച്ചു. എല്ലാ വര്‍ഷവും അതിന്റെ പരിപാലനത്തിനായി ഏകദേശം മൂന്ന് ലക്ഷം രൂപ ചിലവഴിക്കുന്നുണ്ട്.

കൂടാതെ, കഴിഞ്ഞ മാസം എംജി റോഡില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ കുടിവെള്ള സംവിധാനം സ്ഥാപിച്ചു. അനാഥാലയങ്ങള്‍ക്ക് സാമ്പത്തിക സഹായം, നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സഹായം, നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സ സഹായം, രക്തദാന ക്യാംപുകള്‍ തുടങ്ങി ഒട്ടനനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുല്‍ത്താന്‍ നടപ്പിലാക്കി വരുന്നു. 1992 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സുല്‍ത്താന്‍ ഗ്രൂപിന് നിലവില്‍ കേരളത്തിലും കര്‍ണാടകയിലുമായീ ഒമ്പത് ജ്വലറി കടകളും മൂന്ന് വാച് സ്റ്റോറുകളുമുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ സുല്‍ത്താന്‍ ഗ്രൂപ് ജെനറല്‍ മാനജര്‍ എകെ ഉണ്ണിത്താന്‍, കാസര്‍കോട് ബ്രാഞ്ച് ഹെഡ് അശ്‌റഫ് അലി മൂസ, ബ്രാഞ്ച് മാനജര്‍ മുബീന്‍ ഹൈദര്‍, ട്രെയിനര്‍ വി വേണുഗോപാല്‍, കാഞ്ഞങ്ങാട് സുല്‍ത്താന്‍ മാര്‍കറ്റിംഗ് മാനജര്‍ ബിജു ജോസഫ്, കാസര്‍കോട് സുല്‍ത്താന്‍ മാര്‍കറ്റിംഗ് മാനജര്‍ കെഎം മജീദ് എന്നിവര്‍ പങ്കെടുത്തു.



Keywords : Latest-News, Kerala, Kasaragod, Top-Headlines, Press Meet, Drugs, Video, Students, School, Awareness, Sultan Diamonds and Gold, Sultan Diamonds and Gold with anti-drug project.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia