Police Station | 'ഇതിനകത്ത് കേറാതെ നോക്കണം'; പൊലീസിനെ തൊട്ടറിഞ്ഞ് വിദ്യാർഥികൾ! മധുരം നൽകി വരവേറ്റ് മാമന്മാർ; സ്റ്റേഷനിൽ വേറിട്ട അതിഥികൾ
Nov 23, 2022, 11:03 IST
കാസർകോട്: (www.kasargodvartha.com) പൊലീസിനെ തൊട്ടറിഞ്ഞുള്ള വിദ്യാർഥികളുടെ പൊലീസ് സ്റ്റേഷൻ സന്ദർശനം ശ്രദ്ധേയമായി. ശിശു സൗഹൃദ വാരാഘോഷത്തിന്റെ ഭാഗമായി നെല്ലിക്കുന്ന് അൻവാറുൽ ഉലും എയുപി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് കാസർകോട് ജനമൈത്രി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത്. മധുരം നല്‍കിയാണ് പൊലീസ് ഇവരെ സ്വീകരിച്ചത്.
പൊലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുകയും പൊലീസ് ഉദ്യോഗസ്ഥൻമാരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. പൊലീസ് ലോകപ്, പൊലീസുകാർ ഉപയോഗിക്കുന്ന ലാതി, തോക്ക് തുടങ്ങിയ വിവിധ തരം ഉപകരണങ്ങൾ എന്നിവയെല്ലാം വിദ്യാർഥികൾ തൊട്ടറിഞ്ഞു. നമ്മുടെ സ്വാതന്ത്ര്യം ഇതിനകത്തായി പോകുമെന്നും, ഇവിടെ കേറാതെ നോക്കണമെന്നും പൊലീസ് ലോകപ് ചൂണ്ടിക്കാട്ടി വിവരിച്ചപ്പോൾ കുട്ടികൾ ഒന്നടങ്കം തലയാട്ടി.
ചടങ്ങിൽ ഇൻസ്പെക്ടർ പി അജിത് കുമാർ, എസ്ഐമാരായ സുധാകരൻ, വിഷ്ണു പ്രസാദ്, രാമകൃഷ്ണൻ, സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് കുട്ടി, വേണുഗോപാലൻ, ജ്യോതി, രമ്യ എന്നിവർ സംസാരിച്ചു.
Keywords: Students visited police station, Kerala, Kasaragod, News, Top-Headlines, Police, Students, Police Station,Visit, School,Teachers.