World Cup | അര്‍ജന്റീനയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ എന്‍എ നെല്ലിക്കുന്നിനെ വിദ്യാര്‍ഥികള്‍ വളഞ്ഞു! പോര്‍ചുഗലിനെ പിന്തുണയ്ക്കാത്തത് എന്ത് കൊണ്ടെന്ന് ചോദ്യവും, ഉച്ചത്തില്‍ മുദ്രാവാക്യവും
Nov 19, 2022, 17:55 IST
കാസര്‍കോട്: (wwww.kasargodvartha.com) അര്‍ജന്റീനയുടെ കട്ട ഫാനായ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയെ ഒരു സംഘം വിദ്യാര്‍ഥികള്‍ വളഞ്ഞു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂളില്‍ ലോകകപ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി അധ്യാപകരും മാനജ്മെന്റ് കമിറ്റിയും തമ്മിലുള്ള പ്രദര്‍ശന മത്സരത്തില്‍ കളിക്കാരുമായി പരിചയപ്പെടാന്‍ എത്തിയപ്പോഴാണ് കാസര്‍കോട് എംഎല്‍എയെ പോര്‍ചുഗല്‍ ഫാനായ കുട്ടികള്‍ വളഞ്ഞുവെച്ചത്.
എന്തുകൊണ്ടാണ് അര്‍ജന്റീനയെ മാത്രം പിന്തുണയ്ക്കുന്നതെന്നും പോര്‍ചുഗലിനെയും പിന്തുണയ്ക്കണമെന്നുമാണ് അവരുടെ എംഎല്‍എയോട് കുട്ടികള്‍ക്ക് പറയാനുണ്ടായിരുന്നത്. മാനജ്മെന്റ് കമിറ്റിയും അധ്യാപകരും തമ്മില്‍ മത്സരിക്കുന്നത് ബ്രസീലിനും പോര്‍ചുഗലിനും വേണ്ടിയാണ്. താന്‍ അര്‍ജന്റീന ഫാന്‍ ആണെന്നും ഈ മത്സരത്തില്‍ പോര്‍ചുഗലിനെ പിന്തുണക്കാമെന്നും പറഞ്ഞതോടെ 'ടട്ട ഡട്ട ട്ട ട്ടാ ഹിയാ ഹുവ പോര്‍ചുഗല്‍' എന്ന മുദ്രാവാക്യം വിളികളോടെ കുട്ടികള്‍ ആഹ്ളാദം പ്രകടിപ്പിക്കുകയായിരുന്നു.
വലിയ ആവേശമാണ് ലോകകപ് അടുക്കുന്തോറും നാട്ടില്‍ നിറയുന്നത്. വിവിധ ക്ലബുകളും സംഘടനകളും എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Football, FIFA-World-Cup-2022, Students, Entertainment, N.A.Nellikunnu, Sports, Students surrounded NA Nellikunnu who campaigned for Argentina!.
< !- START disable copy paste -->