ജനമൈത്രി പോലീസിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ താണ്ടിയത് 8,500 കിലോമീറ്റര്‍
Dec 24, 2019, 18:33 IST
മഞ്ചേശ്വരം: (www.kasargodvartha.com 24.12.2019) ജനമൈത്രി പോലീസിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ താണ്ടിയത് നൂറുകണക്കിന് കിലോമീറ്റര്‍. ബീഹാര്‍ പാട്‌ന ജെ ഡി വിമണ്‍സ് കോളജിലെ അങ്കിത രാജ്, മുസഫര്‍പൂര്‍ ലങ്കത് സിംഗ് കോളജിലെ ആസ്ഫ ഖാതൂന്‍ എന്നിവരാണ് പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ടോടെ മഞ്ചേശ്വരത്തെത്തിയത്. മഞ്ചേശ്വരം പോലീസ് ആണ് ഇവര്‍ക്കു വേണ്ടുന്ന താമസസൗകര്യവും ഭക്ഷണവും ഒരുക്കിയത്.
ബീഹാറില്‍ നിന്നും ഒക്ടോബര്‍ 17ന് എ ഡി ജി പി ആര്‍ കെ ഗുപ്ത ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര ജാര്‍ഖണ്ഡ്, ഒറീസ, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, കര്‍ണാടക വഴിയാണ് കേരളത്തിലെത്തിയത്. ഇതിനു ശേഷം ചൊവ്വാഴ്ച കര്‍ണാടക ഗോവ വഴി രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയ ശേഷം ബീഹാറിലേക്ക് പോകും. ഓരോ സ്ഥലത്തും പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് ഇവര്‍ക്ക് വേണ്ടിയുള്ള താമസസൗകര്യവും മറ്റും ഒരുക്കുന്നത്. പട്‌നയിലെ ഠാക്കൂര്‍ വിജയ് സിംഗിന്റെ മകളാണ് 20 കാരിയായ അങ്കിത രാജ്, പാട്‌നയിലെ മെഹ്നാസ് ഖാതൂന്റെ മകളാണ് ആസ്ഫ ഖാതൂന്‍.
ഇവരുടെ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് പ്രമുഖ കമ്പനിയായ സൊബിസ്‌കോ ബിസ്‌ക്കറ്റ്‌സ് ആണ്. എന്‍ സി സി ബി ആന്‍ഡ് ജെയുടെ സാഹസിക യാത്രയുടെ ഭാഗമായാണ് ഇവര്‍ സൈക്കിള്‍ യാത്രയുമായി സംസ്ഥാനങ്ങള്‍ പിന്നിടുന്നത്. കേരളത്തിലെ ജനങ്ങളും പോലീസും നല്ല സഹകരണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് അങ്കിതയും ആസ്ഫയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ക്ലീന്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്ത്രീ ശാക്തീകരണം എന്നിവയാണ് യാത്രയുടെ മുഖ്യലക്ഷ്യമെന്ന് ആസ്ഫ വ്യക്തമാക്കി.
ആയിരം വര്‍ഷം പഴക്കമുള്ള കുമ്പളയിലെ അനന്തപുരം ക്ഷേത്ര സന്ദര്‍ശനം അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. പോലീസിനെ കുറിച്ച് തെറ്റായ ധാരണയാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നും ഈ യാത്രയോടെ അത് ഇല്ലാതാക്കാന്‍ കഴിഞ്ഞതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Video, Manjeshwaram, Students ride 8,500 km in cycle with awareness
< !- START disable copy paste -->