വിദ്യാര്‍ത്ഥിനികളെ പാസ് മുഖത്തേക്ക് വലിച്ചെറിഞ്ഞ് സ്വകാര്യബസ് ജീവനക്കാര്‍ പാതിവഴിയില്‍ ഇറക്കിവിട്ടു; സമയത്ത് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ രക്ഷിതാക്കള്‍ പരക്കം പാഞ്ഞു, പോലീസിനും ആര്‍ ടി ഒയ്ക്കും പരാതി നല്‍കി
Oct 1, 2019, 20:56 IST
കാസര്‍കോട്: (www.kasargodvartha.com 01.10.2019) വിദ്യാര്‍ത്ഥിനികളെ പാസ് മുഖത്തേക്ക് വലിച്ചെറിഞ്ഞ് സ്വകാര്യബസ് ജീവനക്കാര്‍ പാതിവഴിയില്‍ ഇറക്കിവിട്ടതായി പരാതി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ നവഭാരത് കോളജില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച കാസര്‍കോട് നിന്നും സീതാംഗോളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ പാതിവഴിയില്‍ ഇറക്കിവിട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ ക്ലാസ് വിട്ട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കയറിയ വിദ്യാര്‍ത്ഥിനികളെ ആര്‍ ടി ഒ അധികൃതര്‍ അനുവദിച്ച ബസ് പാസ് കാണിച്ചിട്ടും അത് സ്വീകരിക്കാതെ വലിച്ചെറിയുകയും യാത്ര അനുവദിക്കില്ലെന്ന് പറഞ്ഞ് നുള്ളിപ്പാടിയില്‍ വെച്ച് ഇറക്കിവിടുകയും ചെയ്തുവെന്നാണ് പരാതി.
ഫുള്‍ ടിക്കറ്റിനുള്ള പണം തങ്ങളുടെ കൈയ്യിലില്ലാത്തതുകൊണ്ട് കിലോമീറ്ററുകളോളം നടന്നാണ് വൈകിട്ട് നാലു മണിയോടെ വീട്ടിലെത്തിയതെന്നും വിദ്യാര്‍ത്ഥിനികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കൃത്യസമയത്ത് വിദ്യാര്‍ത്ഥിനികള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കോളജിലടക്കം അന്വേഷണം നടത്തുന്നതിനിടെയാണ് മണിക്കൂറുകള്‍ക്കു ശേഷം ഇവര്‍ വീട്ടിലെത്തിയത്. ബസ് ജീവനക്കാര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ ആര്‍ ടി ഒയ്ക്കും കാസര്‍കോട് ടൗണ്‍ പോലീസിലും പരാതി നല്‍കി.
കോളജില്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് വിലക്കുള്ളതിനാല്‍ വഴിയിലിറക്കിവിട്ട മക്കള്‍ക്ക് വീട്ടില്‍ വിളിച്ചറിയിക്കാന്‍ സാധിച്ചില്ലെന്ന് രക്ഷിതാക്കളും വ്യക്തമാക്കി. കുട്ടികളെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ വഴിയിലിറക്കിവിട്ട സ്വകാര്യബസ് ജീവനക്കാരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബസ് പിടിച്ചെടുക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം തന്നെ കാസര്‍കോട് തലപ്പാടി റൂട്ടിലോടുന്ന ചില ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്നും പാസുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യം അനുവദിക്കുന്നില്ലെന്നും കാണിച്ച് കോളജ് അധികൃതരും ആര്‍ ടി ഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കെ എസ് യുവും നടപടിയാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Bus, Students complaint against private Bus
< !- START disable copy paste -->