പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയവര്‍ ക്യാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു, മുറിയിലിട്ട് പൂട്ടിയും മര്‍ദനം; രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
Mar 22, 2019, 20:45 IST
കാസര്‍കോട്: (www.kasargodvartha.com 22.03.2019) പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയവര്‍ ക്യാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു. നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ അണങ്കൂര്‍ സുല്‍ത്താന്‍ നഗറിലെ മുഹമ്മദ് സുഫൈല്‍ (18), നാലാംമൈലിലെ നുഅ്മാന് (17) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുഫൈലിനെ കെയര്‍വെല്‍ ആശുപത്രിയിലും നുഅ്മാനെ ചെങ്കള സഹകരണാശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ പരീക്ഷ കഴിഞ്ഞയുടനെ വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടില്‍ പരസ്പരം കളര്‍ തേച്ച് ആഘോഷം തുടങ്ങി. ഇതോടെ പുറത്തു നിന്നെത്തിയവര്‍ വിദ്യാര്‍ത്ഥികളെ വിരട്ടാന്‍ ശ്രമിച്ചു. ചോദ്യം ചെയ്തപ്പോഴാണ് രണ്ടു പേരെയും ഗ്രൗണ്ടില്‍ വെച്ചു തന്നെ ക്രൂരമായി തല്ലിച്ചതച്ച ശേഷം മുറിയിലിട്ട് പൂട്ടി മര്‍ദിച്ചത്.
സുഫൈലിന്റെ പുറത്ത് അടിയേറ്റ് കരുവാളിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളാണെന്ന പരിഗണന പോലും നല്‍കാതെയാണ് പുറത്തു നിന്നുള്ളവര്‍ തല്ലിച്ചതച്ചതെന്ന് സുഫൈലിന്റെ സഹോദരന് ഖാദര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, news, Students, Assault, plus-two, Attack, Top-Headlines, Crime, Naimaramoola, Students attacked by Gang
< !- START disable copy paste -->