കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Oct 12, 2019, 16:09 IST
ബന്തിയോട്: (www.kasargodvartha.com 12.10.2019) കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ധര്‍മത്തടുക്കയിലെ ഇബ്രാഹിമിന്റെ മകന്‍ സിദ്ദീഖ് (16) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ ഉച്ചയോടെ ചള്ളങ്കയം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ ആഴമുള്ള ഭാഗത്ത് ഒഴുക്കില്‍പെട്ട കുട്ടിയെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതേ തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയും ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് നാലു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബന്തിയോട് സ്വകാര്യാശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റും. ധര്‍മത്തടുക്ക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സിദ്ദീഖ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Bandiyod, Student, Drown, Death, Top-Headlines, Student drowned to death in River
< !- START disable copy paste -->